Wednesday, October 9, 2024
Homeഅമേരിക്കമാത്യു പണിക്കർ (90) ഡിട്രോയിറ്റിൽ അന്തരിച്ചു

മാത്യു പണിക്കർ (90) ഡിട്രോയിറ്റിൽ അന്തരിച്ചു

അലൻ ചെന്നിത്തല

മിഷിഗൺ: കുണ്ടറ മാറനാട് പുത്തൻപുരയിൽ കുടുംബാംഗമായ മാത്യു പണിക്കർ (90) ഡിട്രോയിറ്റിൽ അന്തരിച്ചു. പുത്തൻപുരയിൽ പരേതരായ പി എം ഇട്ടി പണിക്കരുടേയും മറിയാമ്മ പണിക്കരുടേയും മകനായ മാത്യു പണിക്കർ ആദ്യകാല പ്രവാസിയും മിഷിഗൺ വാറൺ സിറ്റിയിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളുമാണ്.

പൊതുദർശനം: സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിമുതൽ സ്റ്റെർലിങ് ഹൈറ്റ്സിലുള്ള മാൻഡ്സിയുക്ക് ആൻഡ് സൺ ഫ്യൂണറൽ ഹോമിൽ.
ശവസംസ്കാര ശുശ്രൂഷകൾ: സെപ്റ്റംബർ 28 ശനിയാഴ്ച്ച രാവിലെ 7:30 മണിമുതൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ചും തുടർന്ന് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും.

മാവേലിക്കര തഴക്കര പരേതയായ അന്നമ്മ പണിക്കർ പത്നിയാണ്. മക്കൾ: ഐസക്ക് പണിക്കർ, ജയ വർഗീസ് മരുമകൻ: എബ്രഹാം വർഗീസ് കൊച്ചുമകൻ: ജോനഥൻ വർഗീസ് സഹോദരങ്ങൾ: കോശി പണിക്കർ, മറിയാമ്മ തിമൊത്തിയോസ്‌, ജോൺ പണിക്കർ.

കൂടുതൽ വിവരങ്ങൾക്ക്: റോജൻ പണിക്കർ 419-819-7562.

അലൻ ചെന്നിത്തല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments