Sunday, December 8, 2024
Homeഅമേരിക്കഡോ.ജോസഫ് കുര്യൻ വെർജീനിയായിൽ അന്തരിച്ചു.

ഡോ.ജോസഫ് കുര്യൻ വെർജീനിയായിൽ അന്തരിച്ചു.

ഷാജി രാമപുരം

വെർജീനിയ: തിരുവല്ലാ ഇരവിപേരൂർ ശങ്കരമംഗലത്ത് ചേറ്റുകണ്ടത്തിൽ കുടുംബാംഗം ഡോ.ജോസഫ് കുര്യൻ (ബേബി 81) വെർജീനിയായിലെ ഫാൾസ് ചർച്ച് സിറ്റിയിൽ അന്തരിച്ചു. ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടർ അവതരിപ്പിക്കുമ്പോൾ ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജിയിൽ കമ്പ്യൂട്ടർ സിസ്റ്റംസ് പ്രോഗ്രാമർ ആയിരുന്നു.

ഡൽഹി ഐഐടിയിൽ നിന്ന് പിഎച്ച്ഡി നേടിയ ഡോ.കുര്യൻ അമേരിക്കയിലെ ലൂസിയാനയിൽ ഗ്രാംബ്ലിങ്ങ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ (GSU) 1986 മുതൽ മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടർ സയൻസിൽ ദീർഘകാലം പ്രൊഫസറായിരുന്നു. അനേക റിസേർച്ച് ആർട്ടിക്കിളിന്റെ രചയിതാവും, അനേക അവാർഡുകളുടെ ജേതാവുമാണ്.

ഭാര്യ: സൂസി ജോസഫ് ഹൈദരാബാദ്

മകൾ: ഡോ.ആനി ക്രൂഗർ

മരുമകൻ: സ്‌കോട്ട് ക്രൂഗർ,

കൊച്ചുമക്കൾ: ട്രൈസ്റ്റൻ, ജൂലിയ

സഹോദരങ്ങൾ : അമ്മിണി കോശി (മുക്കരണത്ത്), സാറാമ്മ കുര്യൻ (മുള്ളാനകുഴിയിൽ ), മാത്യു കുര്യൻ, പരേതനായ കുര്യൻ സി.എബ്രഹാം

പൊതുദർശനം ഒക്‌ടോബർ 26 ശനിയാഴ്ച രാവിലെ 9 മുതൽ 10 മണി വരെ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് ഓഫ് വെർജീനിയായിൽ (41865 Destiny Dr, Aldie, VA, 20105). തുടർന്ന് നടത്തപ്പെടുന്ന സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം ഫാൾസ് ചർച്ചിലുള്ള നാഷണൽ മെമ്മോറിയൽ പാർക്ക്‌ സെമിത്തേരിയിൽ (7482 Lee Hwy, Falls Church, VA 22042) സംസ്കരിക്കും.

സംസ്കാരചടങ്ങുകൾ താഴെ കാണുന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്
https://tinyurl.com/josephkurian

ഷാജി രാമപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments