Monday, August 31, 2026
Homeഅമേരിക്കപെഹൽഗാം അക്രമത്തിൽ പ്രതിഷേധിച്ചും അനുശോചിച്ചും ഫൊക്കാന ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ മലയാളി സംഘടനകൾ ഇന്ത്യൻ കോൺസുലേറ്റിൽ

പെഹൽഗാം അക്രമത്തിൽ പ്രതിഷേധിച്ചും അനുശോചിച്ചും ഫൊക്കാന ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ മലയാളി സംഘടനകൾ ഇന്ത്യൻ കോൺസുലേറ്റിൽ

അനിൽ ആറന്മുള

ഹ്യൂസ്റ്റൺ: കശ്മീർ പെഹൽഗാമിൽ നടന്ന അതി നിന്ദ്യമായ കൊലപാതകങ്ങളിൽ പ്രതിഷേധിച്ചും മരണപ്പെട്ട നിരപരാധികൾക്കു സ്മരണാഞ്ജലി അർപ്പിച്ചും ഹൂസ്റ്റണിലെ മലയാളി സംഘടനകൾ. ഇന്ത്യൻ കോൺസുലാർ ജനറൽ വിളിച്ചു ചേർത്ത യോഗത്തിൽ ഫൊക്കാന ഇന്റർനാഷണൽ ഹ്യൂസ്റ്റൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ, ഫ്രണ്ട്‌സ് ഓഫ് പിയർലാന്റ് മലയാളി അസോസിയേഷൻ, പാസദീനാ മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ പ്രസിഡന്റുമാരും അംഗങ്ങളുമാണ് മറ്റ് ഇന്ത്യൻ സംഘടനകൾക്കൊപ്പം കഴിഞ്ഞ ദിവസം കോൺസുലേറ്റിൽ ഹാജരായത്.

ഫൊക്കാന ഇന്റർനാഷണൽ ജനറൽ സെക്രട്ടറി എബ്രഹാം ഈപ്പൻ മലയാളി സംഘടനകൾക്ക് നേതൃത്വം നൽകി. നിരപരാധികളായ വിനോദസഞ്ചാരികളെ ജാതിചോദിച്ചു കൊലപ്പെടുത്തിയ പാകിസ്ഥാൻ തീവ്രവാദികളുടെ കിരാത നടപടിയെ കോൺസുലാർ ജനറൽ അടക്കം പങ്കെടുത്ത നേതാക്കളെല്ലാം അപലപിക്കുകയും പാകിസ്താനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. ആദ്യമേ തന്നെ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കുമുന്പിൽ കോൺസുലാർ ജനറലും സംഘടനാ നേതാക്കളും പുഷ്പാർച്ചന നടത്തി.

മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ പ്രസിഡണ്ട് ജോസ് കെ ജോൺ, പിർലാൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റും ഫൊക്കാന ഇന്റർനാഷനൽ ട്രസ്റ്റീ ബോർഡ് അംഗവുമായ സന്തോഷ് ഐപ്പ്, ഫൊക്കാന ഇന്റർനാഷണൽ റീജിയണൽ വൈസ് പ്രസിഡണ്ട് ജോൺ ബാബു, തോമസ് ചെറുകര(മാഗ് മുൻ പ്രസിഡണ്ട്), റജി കുര്യൻ (ഫൊക്കാന – ഇന്റർനാഷനൽ കോർഡിനേറ്റർ), സാം തോമസ് (ഫ്രണ്ട്സ് ഓഫ് പിയർലാൻഡ് മലയാളി അസോസിയേഷൻ), ജോഷി വർഗീസ് (പാസഡീന മലയാളി അസോസിയേഷൻ) എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

അനിൽ ആറന്മുള

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ