Thursday, June 25, 2026
Homeഅമേരിക്കമാപ്പ് മദേഴ്സ് ഡേ ആഘോഷം മെയ് 10 ശനിയാഴ്ച

മാപ്പ് മദേഴ്സ് ഡേ ആഘോഷം മെയ് 10 ശനിയാഴ്ച

റോജീഷ് സാം സാമൂവൽ, മാപ്പ് പി.ആർ ഒ

ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ എല്ലാ വർഷവും വിപുലമായ രീതിയിൽ നടത്തിവരാറുള്ള ‘മാപ്പ് മദേഴ്‌സ് ഡേ ആഘോഷം’ മെയ് 10 ന് ശനിയാഴ്ച വൈകീട്ട് 5 :30 ന്  മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെൻ്ററിൽ വച്ച് വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. (7733 Castor Ave, Philadelphia, PA 19152)

സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ ജെയിംസ്ടൗൺ കമ്മ്യൂണിറ്റി കോളേജ്
സോഷ്യൽ സയൻസ് & ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹ്യുമാനിറ്റീസ് ഇൻസ്ട്രക്ടർ
ശ്രീമതി സിബി സണ്ണി തോമസ് എന്ന ഏറ്റവും മികച്ച പ്രതിഭയെയാണ് ഈ വർഷത്തെ മദേഴ്‌സ് ഡേയ്ക്ക് മുഖ്യ അതിഥിയായി ലഭിച്ചിരിക്കുന്നത് എന്ന് വുമൺസ് ഫോറം ചെയർപേഴ്‌സൺ ദീപ തോമസ് പറഞ്ഞു.

തദവസരത്തിൽ അമ്മമാരെ ആദരിക്കുന്ന ചടങ്ങും, വിവിധ കലാ പരിപാടികളും, വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കും.

വുമൺസ് ഫോറം നേതൃത്വം നൽകുന്ന ഈ വർഷത്തെ മദേഴ്‌സ് ഡേ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ, ലിജോ പി ജോർജ്, ജോസഫ് കുരുവിള (സാജൻ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയോടൊപ്പം, വുമൺസ് ഫോറം ചെയർപേഴ്‌സൺ ദീപ തോമസ്, ആർട്ട്സ് ചെയർപേഴ്സൺ അഷിത ശ്രീജിത്ത്‌, ഐറ്റി എഡ്യൂക്കേഷൻ ചെയർപേഴ്‌സൺ ഫെയ്ത്ത് മരിയ എൽദോ, കമ്മിറ്റി മെമ്പർ ലിസി ബി തോമസ്, സോയ നായർ എന്നിവർ അറിയിച്ചു

വാർത്ത: റോജീഷ് സാം സാമൂവൽ, മാപ്പ് പി.ആർ ഒ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com