Saturday, August 29, 2026
Homeഅമേരിക്കവിവേക് രാമസ്വാമിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 5 മില്യൺ ഡോളർ നൽകി ഇലോൺ മസ്ക്

വിവേക് രാമസ്വാമിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 5 മില്യൺ ഡോളർ നൽകി ഇലോൺ മസ്ക്

-പി പി ചെറിയാൻ

ഒഹായോ: വരാനിരിക്കുന്ന ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവേക് രാമസ്വാമിയുടെ പ്രചാരണത്തിനായി ശതകോടീശ്വരൻ ഇലോൺ മസ്ക് 5 മില്യൺ ഡോളർ സംഭാവന നൽകി. രാമസ്വാമിയെ പിന്തുണയ്ക്കുന്ന വി-പാക് (V-PAC) എന്ന സൂപ്പർ പാക്ക് വഴിയാണ് മെയ് മാസത്തിൽ ഈ തുക കൈമാറിയത്.

മുമ്പ് ഡോണൾഡ് ട്രംപിന്റെ ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി’യുടെ (DOGE) നേതൃത്വവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് മസ്ക് ഇപ്പോൾ രാമസ്വാമിക്ക് വൻ തുക നൽകി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ആമി ആക്ടനെതിരെയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ രാമസ്വാമി മത്സരിക്കുന്നത്. സ്വന്തം പ്രചാരണത്തിനായി രാമസ്വാമി ഇതിനോടകം 25 മില്യൺ ഡോളർ സ്വന്തം നിലയിൽ ചിലവഴിച്ചിട്ടുണ്ട്. വാൾസ്ട്രീറ്റ് നിക്ഷേപകരായ ജെഫ് യാസ് (20 മില്യൺ ഡോളർ), ബിൽ ആക്‌മാൻ (1 മില്യൺ ഡോളർ) എന്നിവരും രാമസ്വാമിയുടെ പ്രചാരണത്തിനായി വൻ തുകകൾ നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ