Monday, March 16, 2026
Homeഅമേരിക്കമറിയാമ്മ എബ്രഹാം (ചിന്നമ്മ 81) ഫിലഡൽഫിയയിൽ നിര്യാതയായി, പൊതുദർശനവും സംസ്ക്കാരവും ഇന്നും, നാളെയും

മറിയാമ്മ എബ്രഹാം (ചിന്നമ്മ 81) ഫിലഡൽഫിയയിൽ നിര്യാതയായി, പൊതുദർശനവും സംസ്ക്കാരവും ഇന്നും, നാളെയും

രാജു ശങ്കരത്തിൽ

ഫിലഡൽഫിയ: കുമ്പഴ മുതലക്കുഴിയിൽ പരേതനായ മാത്തൻ ഗീവർഗീസിന്റെയും പരേതയായ മറിയാമ്മ മാത്തന്റെയും മകളും, പ്രക്കാനം മരോട്ടുങ്കൽ വീട്ടിൽ മത്തായി എബ്രഹാമിന്റെ ഭാര്യയുമായ മറിയാമ്മ എബ്രഹാം (ചിന്നമ്മ 81) ഫിലഡൽഫിയയിൽ നിര്യാതയായി. ലിസി, സാലി, ജോളി, മോളി എന്നിവർ മക്കളും, ഫിലിപ്പ്, ഷാജി, സോജു, ഷാജി എന്നിവർ മരുമക്കളുമാണ്. പരേതയായ കുഞ്ഞമ്മ, പരേതനായ വർഗീസ് മാത്തൻ, ജോർജ് മുതലക്കുഴിയിൽ, ബേബി മാത്തൻ എന്നിവരാണ് സഹോദരങ്ങൾ.

പൊതുദർശനം: ഓഗസ്റ്റ് 30 വെള്ളിയാഴ്ച (ഇന്ന്) വൈകിട്ട് 6:00 മണി മുതൽ 8:30 വരെയും, സംസ്ക്കാര ശുശ്രൂഷകൾ: ഓഗസ്റ്റ് 31 ശനിയാഴ്ച (നാളെ) രാവിലെ 9:00 മണി മുതൽ 11:00 വരെയുമുള്ള സമയങ്ങളിൽ വെൽഷ് റോഡ് – ഹണ്ടിംഗ്ഡൺ വാലിയിലുള്ള സെൻ്റ്. മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രലിൽവച്ച് നടത്തപ്പെടും. (St. Mary’s Malankara Orthodox Cathedral, 1333 Welsh Road Huntingdon Valley, PA 19006) സംസ്‌ക്കാര ശുശ്രൂഷകൾക്ക് ശേഷം 11: 45 ന് പൈൻ ഗ്രോവ് സെമിത്തേരിയിൽ സംസ്‌ക്കാരം നടക്കും. (Pine Grove Cemetery, 1475 W. County Line Road, Hatboro, PA 19040). സംസ്‌ക്കാര ശുശ്രൂഷകൾക്ക് ഇടവക വികാരി വെരി. റവ. സി.ജെ ജോൺസൺ കോർഎപ്പീസ്‌ക്കോപ്പാ, റവ. ഫാദർ കെ കെ ജോൺ എന്നിവരും, സമീപ ഇടവകകളിലെ വൈദീകരും നേതൃത്വം നൽകും.

വാർത്ത: രാജു ശങ്കരത്തിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com