റായ്പൂർ: ഛത്തീസ്ഗഡിലെ മാനിപട്ടിൽ നദിയിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. മാവേലിക്കര പാറക്കുളങ്ങുര സ്വദേശി യദു കൃഷ്ണനാണ് മരിച്ചത്. 22 വയസ്സാണ്. ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ബംഗളൂരുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിയാണ് യദുകൃഷ്ണൻ.
സുഹൃത്തിനെ കാണാനാണ് യദു ഛത്തീസ് ഗഡിലെത്തിയത്. വാടകയ്ക്ക് എടുത്ത ബൈക്കിൽ സുഹൃത്തിനൊപ്പം സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. നദിക്ക് കുറുകെയുള്ള പാലത്തിൽ വെള്ളം കയറിയിരുന്നു. അത് വകവെയ്ക്കാതെ ബൈക്ക് ഓടിച്ച ഇരുവരും കുത്തൊഴുക്കിൽ പെടുകയായിരുന്നു.
അപകടം കണ്ട നാട്ടുകാരുടെ രക്ഷാപ്രവർത്തനത്തിൽ യദുവിൻ്റെ സുഹൃത്തിനെ രക്ഷപ്പെടുത്തി. എന്നാൽ യദുവിലെ കണ്ടെത്താനായില്ല. ഇന്നലെ മുഴുവനും തിരച്ചിൽ നടത്തി. ഇന്നു വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. അപകടവിവരം അറിഞ്ഞ് യദുവിൻ്റെ അച്ഛനും മറ്റ് ബന്ധുക്കളും റായ്പൂരിലേക്ക് പോയിട്ടുണ്ട്.



