Sunday, August 30, 2026
Homeകേരളംകുമാരനല്ലൂർ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഓഗസ്റ്റ് 30-ന്.

കുമാരനല്ലൂർ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഓഗസ്റ്റ് 30-ന്.

കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ഈ വർഷത്തെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം വിപുലമായ ചടങ്ങുകളോടെ നടക്കും. 777, 1462, 1791, 3561, 1535 എന്നീ എൻ.എസ്.എസ് കരയോഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ജലോത്സവം സംഘടിപ്പിക്കുന്നത്. ഭൂമിശാസ്ത്രപരമായമാപ്പുകൾ പരിശോധിക്കൽ

ദേവി ചൈതന്യം സിംഹവാഹനത്തിൽ ആവാഹിച്ച് രാവിലെ ക്ഷേത്രസന്നിധിയിൽ നിന്നും വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും ശംഖനാദത്തിന്റെയും കരവഞ്ചിയുടെയും അകമ്പടിയോടെ ആറാട്ടു കടവിലേക്ക് പുറപ്പെടും. മീനച്ചിലാറിന്റെ ഇരു കരകളിലുമുള്ള വിവിധ കടവുകളിൽ ഭക്തജനങ്ങൾ ഒരുക്കുന്ന പറവഴിപാടുകൾ സ്വീകരിച്ച ശേഷം വൈകുന്നേരത്തോടെ ആറാട്ടുകടവിൽ തിരിച്ചെത്തുന്നതോടെ വള്ളംകളി സമാപിക്കും. ഈ വർഷം ദേവിയുടെ സിംഹവാഹനം വഹിക്കുന്നത് കേരളത്തിലെ പ്രമുഖ ചുണ്ടൻ വള്ളമായ ‘ശ്രീവിനായകൻ ചുണ്ടൻ’ ആണ്. കൂടാതെ പ്രമുഖ ഒടിവള്ളങ്ങളും അകമ്പടി സേവിക്കുന്നുണ്ട്.

പറവഴിപാടുകൾ സ്വീകരിക്കുന്ന പ്രധാന സ്ഥലങ്ങൾ:

വള്ളംകളിയുടെ ഭാഗമായി താഴെ പറയുന്ന വിവിധ കടവുകളിലും സ്ഥലങ്ങളിലും ഭക്തരുടെ പറവഴിപാടുകൾ സ്വീകരിക്കുന്നതാണ്:

* കുമാരനല്ലൂർ ദേവീക്ഷേത്രം

* ആറാട്ടുകടവ് (പുത്തൻകടവ്)

* ചമ്മങ്ങാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

* കോന്തുകടവ്

* നീലിമംഗലം കടവ്

* ശ്രീനിലയം കടവ്

* ഇളയിടത്തു കടവ്

* മാലിമേൽ കടവ്

* പാലക്കാട്ടു കടവ്

* പൂവത്തുമാലി കടവ്

* അമ്പാട്ടു ക്ഷേത്രം

* ചെറുനാരകം പാലം

* സൂര്യകാലടി മന

* NSS കരയോഗം നമ്പർ 1535 നട്ടാശ്ശേരി

* പാലക്കാടി കടവ് (ഡിപ്പോയ്ക്ക് എതിർവശം)

* ചുങ്കം പാലം (വലതുവശം)

* പനയകഴിപ്പ്

* ഗോവിന്ദപുരം കടവ്

* തിരുവാറ്റാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

* ശാസ്താക്ഷേത്രം, മര്യാതുരുത്

* പ്രാപ്പൂഴ കടവ്

* പുലിക്കുട്ടിശ്ശേരി ചാമത്തറ കടവ്

* ഏറേത്തടത്തു കടവ്

* കളപ്പുരയ്ക്കൽ കടവ്

* കുറ്റിങ്കൽ കടവ് (മീനു ദന്തൽ ലാബ്)

* പാലൂർ കടവ്

* കുമാരനല്ലൂർ വടക്കേനട പാലം

* ചന്ദ്രത്തിൽ കടവ്

വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി ഭക്തജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും, സ്പീഡ് ബോട്ട് പോലുള്ളവയിൽ പോകുന്നവർ വള്ളങ്ങളിൽ നിന്നും കൃത്യമായ അകലം പാലിക്കണമെന്നും കമ്മറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ