Sunday, August 30, 2026
Homeകേരളംകൊല്ലത്ത് നാല് വയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തി; പിതാവിനെതിരെ പോക്സോ കേസ്.

കൊല്ലത്ത് നാല് വയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തി; പിതാവിനെതിരെ പോക്സോ കേസ്.

കൊല്ലം: കൊല്ലത്ത് നാല് വയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയിൽ പിതാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ടും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്താത്തതിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരിയായ യുവതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ദൃശ്യങ്ങൾ ഉൾപ്പെടെ നൽകിയിട്ടും പൊലീസ് പോക്സോ വകുപ്പ് ചുമത്താൻ തയ്യാറാകുന്നില്ലെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. സമാന ആവശ്യം ഉന്നയിച്ച് അവർ സംസ്ഥാന പൊലീസ് മേധാവിയെയും സമീപിച്ചിരുന്നു.കുട്ടിയുടെ കൗൺസിലിങ് കഴിഞ്ഞതിന് ശേഷം മൊഴി വീണ്ടും രേഖപ്പെടുത്തിയതിന് ശേഷം മാത്രമെ പോക്സോ കേസ് പരിഗണിക്കൂ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാൽ പ്രതി കുട്ടിക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയത് പരാതിക്കാരി പുറത്തുവിട്ട ഓഡിയോകളിൽ വ്യക്തമായിരുന്നു.

കിടപ്പുമുറിയിൽ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭർത്താവ് അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്നായിരുന്നു യുവതിയുടെ പ്രധാന പരാതി. ഇതിനൊപ്പം മകൾക്ക് മുന്നിൽ പിതാവ് നടത്തുന്ന ലൈംഗിക വൈകൃതങ്ങളെക്കുറിച്ചും ഇവർ പൊലീസിൽ പരാപ്പെട്ടിരുന്നു.പ്രതി സ്വന്തം അമ്മയുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. കൂടാതെ യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ