Saturday, November 23, 2024
Homeഅമേരിക്കഷിബു അച്ചന്റെ മാതാവ് ശ്രീമതി സാറാമ്മ മത്തായി (84 വയസ്സ്) അന്തരിച്ചു

ഷിബു അച്ചന്റെ മാതാവ് ശ്രീമതി സാറാമ്മ മത്തായി (84 വയസ്സ്) അന്തരിച്ചു

രാജു ശങ്കരത്തിൽ

ഫിലഡൽഫിയ / നീലഗിരി: ഫിലഡൽഫിയാ സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ഷിബു വേണാട് മത്തായിയുടെ മാതാവും, നീലഗിരി – കയ്യുന്നി, വേണാട് വീട്ടിൽ പരേതനായ വി. വൈ. മത്തായി വേണാടിന്റെ സഹധർമ്മിണിയുമായ ശ്രീമതി സാറാമ്മ മത്തായി (84 വയസ്സ്) ഒക്ടോബർ 28 തിങ്കളാഴ്ച രാവിലെ (ഇന്ന്) സ്വവസതിയിൽ വച്ച് കർത്താവിൽ നിദ്രപ്രാപിച്ചു. .

സംസ്കാര ശുശ്രൂഷയുടെ ആദ്യക്രമം, തിങ്കളാഴ്ച രാവിലെ 9 മണിക്കും, രണ്ടാമത്തെ ക്രമം ഉച്ചയ്ക്ക് 12 മണിക്കും മൂന്നാമത്തെ ക്രമം ഉച്ചയ്ക്ക് ശേഷം മൂന്നര മണിക്കും നടത്തിയതിന് ശേഷം, നാലരയ്ക്ക് ഇടവക പള്ളിയായ താളൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെച്ച് നടന്ന സമാപന ശുശ്രൂഷകൾക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടത്തി.

മക്കൾ: ജേക്കബ്, ഏലിയാസ്, ജോസഫ്, എബ്രഹാം, ഫാ. ഷിബു.
മരുമക്കൾ: ഷീല ജേക്കബ്, തെരേസ ഏലിയാസ്, ലിജി ജോസഫ്, സബിത എബ്രഹാം. കൊച്ചുമക്കൾ: സാറ & അനൂപ്, അഖിൽ & അഭിയ, ഐറിൻ സാറ, & അജിൻ, കാതറിൻ, ഡെൽവിൻ, ഫ്രെനി സാറ, അലീന സാറ, അലീഷ്യ.
ഗ്രേറ്റ് ഗ്രാന്റ്ചൈൽഡ്: അബിഗയിൽ മറിയ.

പരേതയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഇടവാംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി .

വാർത്ത: രാജു ശങ്കരത്തിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments