Saturday, July 18, 2026
Homeകേരളംകെഎസ്ആർടിസിയിൽ ഒരു ദിവസം യാത്ര ചെയ്യുന്നത് 40 ലക്ഷത്തിലധികം സ്ത്രീകൾ; ജൂൺ 15 മുതൽ ഓർഡിനറി...

കെഎസ്ആർടിസിയിൽ ഒരു ദിവസം യാത്ര ചെയ്യുന്നത് 40 ലക്ഷത്തിലധികം സ്ത്രീകൾ; ജൂൺ 15 മുതൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര.

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഒരു ദിവസം യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരുടെ കണക്ക് വിവരങ്ങൾ പുറത്ത്.തിങ്കൾ മുതൽ ഇന്നലെ വരെ ശരാശരി 40, 43,769 പേരാണ് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തത്. സൗജന്യ യാത്ര അനുവദിക്കുന്ന പശ്ചാത്തലത്തിലാണ് സ്ത്രീ യാത്രക്കാരുടെ കണക്കെടുത്തത്.

27,96,588 സ്ത്രീകൾ ഓർഡിനറി ബസുകളിൽ യാത്ര ചെയ്തു. ഒരു ദിവസത്തെ ആവറേജ് കണക്ക് 6,99,147 ആണ്. 27,96,588 സ്ത്രീകൾ ഓർഡിനറി ബസുകളിൽ യാത്ര ചെയ്തുവെന്നും റിപ്പോർട്ട്.
സൗജന്യ യാത്ര ഗുണം ചെയ്യുക തെക്കൻ ജില്ലകാർക്കാവുമെന്നാണ് വിവരം. മലബാർ മേഖലയിൽ ഓർഡിനറി ബസുകൾ തീരെ കുറവാണ്. ഏറ്റവും കുറവ് ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നത് മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ലയിൽ ആകെ 98 ഓർഡിനറി ബസുകൾ മാത്രമാണ് ഉള്ളത്.

കാസർകോട് ജില്ലയിൽ സർവീസ് നടത്തുന്നത് 128 ഓർഡിനറി ബസുകളാണെന്നും റിപ്പോർട്ടുണ്ട്. പാലക്കാട് 156 ഓർഡിനറി ബസുകളുമാണ് സർവീസ് നടത്തുന്നത്. ജൂൺ 15 മുതലാണ് സ്ത്രീ യാത്രക്കാർക്ക് ഓഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുക. രാവിലെ 8.30ന് തമ്പാനൂർ ബസ്റ്റാൻഡിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ യാത്ര ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com