Saturday, August 29, 2026
Homeകേരളംകോട്ടയം തലയോലപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം: മരിച്ചത്...

കോട്ടയം തലയോലപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം: മരിച്ചത് വൈക്കം മറവന്തുരുത്ത് സ്വദേശികൾ.

കോട്ടയം തലയോലപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം: മരിച്ചത് വൈക്കം മറവന്തുരുത്ത് സ്വദേശികൾ. ബൈക്ക് യാത്രികരായ മറവൻതുരുത്ത് അപ്പക്കോട് ഭാഗത്ത് പുത്തൻ കരിയിൽ സച്ചിൻ സതീശൻ (23), വൈക്കം പുളിച്ചുവട് പരുത്തുമുടി ഭാഗത്ത് അനന്തു നിവാസിൽ അയാൻ ജയൻ (23) എന്നിവരാണ് മരിച്ചത്.

വെട്ടിക്കാട്ട് മുക്ക് – കാഞ്ഞിരമറ്റം റോഡിൽ വടകര തോട്ടം ജംഗ്ഷന് സമീപം
വളവിൽ ശനിയാഴ്ച രാത്രി 12.30 നാണ് അപകടം.

കോട്ടയത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കറും അരയൻ കാവ് നിന്നും വെട്ടിക്കാട്ട് മുക്ക് ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

വളവിൽ തെന്നി ബൈക്ക് ടാങ്കർ ലോറിയുടെ അടിയിലേക്ക് പോകുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം.

തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ