Saturday, August 29, 2026
Homeകേരളംഉരുൾ എടുത്ത നാടിൻറെ ഉയർത്തെഴുന്നേൽപ്പിന് എ ഐ കെ എം സി സി ബെങ്കളൂരു 55...

ഉരുൾ എടുത്ത നാടിൻറെ ഉയർത്തെഴുന്നേൽപ്പിന് എ ഐ കെ എം സി സി ബെങ്കളൂരു 55 ലക്ഷം രൂപയും ഒരു ഏക്കർ ഭൂമിയും നൽകി.

ഒരു രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട വയനാട് ജനതയ്ക്ക് വേണ്ടി
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നടത്തുന്ന
പുനരധിവാസ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് ആൾ ഇന്ത്യ കെഎംസിസി ബെങ്കളൂരു സെൻട്രൽ കമ്മിറ്റിയും.

ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ബെങ്കളൂരുവിലെയും കൊടകിലെയും വിവിധ പള്ളികൾ കേന്ദ്രീകരിച്ച് മൂന്ന് ആഴ്ച നടത്തിയ ക്രൗഡ് ഫണ്ടിംഗിൽ ലഭിച്ച 55,00000 (അൻപത്തി അഞ്ച് ലക്ഷം) രൂപയും കാസർഗോഡ് സ്വദേശിയും ബെങ്കളൂരു കെഎംസിസിയുടെ അഭ്യുദയകാംക്ഷിയുമായ നിസാർ പാദൂർ നൽകിയ ഒരു ഏക്കർ ഭൂമിയുടെ രേഖയും മുസ്ലിം ലീഗ് കേരളാ സ്റ്റേറ്റ് കമ്മിറ്റിക്ക് കൈമാറി.

50 ലക്ഷം രൂപയുടെ ചെക്കും സ്ഥലത്തിന്റെ ആധാരവും
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും,പി കെ കുഞ്ഞാലിക്കുട്ടി സാഹിബും ചേർന്ന് ഏറ്റുവാങ്ങി 5 ലക്ഷം രൂപ ഇന്ന് വൈകിട്ട് ആപ്പ് വഴി നൽകുന്നതാണ്.

പ്രസിഡന്റ് ടി ഉസ്മാൻ സാഹിബ്, ജനറൽ സെക്രട്ടറി എം കെ നൗഷാദ്, ഡോ: അമീറലി, നാസർ നീലസന്ദ്ര,വി കെ നാസർ, അബ്ദുള്ള മാവള്ളി, മുഹമ്മദ് മട്ടന്നൂർ,റസാഖ് എം കെ, ഹനീഫ് കല്ലക്കൻ,ഷഫീഖ് മാവള്ളി, സഈദ് മെജസ്റ്റിക്ക്, അഷ്റഫ് കലാസിപാളയം, ആപ്പി റഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ