Saturday, August 29, 2026
Homeകേരളംവോട്ട് ചെയ്യുന്നതിനിടെ 60കാരന്റെ അരയില്‍ നിന്ന് എന്തോ താഴെവീണു; ശബ്‌ദം കേട്ടെത്തിയ പൊലീസുകാരെ തള്ളിയിട്ട് ഓടിരക്ഷപ്പെട്ടു.

വോട്ട് ചെയ്യുന്നതിനിടെ 60കാരന്റെ അരയില്‍ നിന്ന് എന്തോ താഴെവീണു; ശബ്‌ദം കേട്ടെത്തിയ പൊലീസുകാരെ തള്ളിയിട്ട് ഓടിരക്ഷപ്പെട്ടു.

കുമളി: മദ്യകുപ്പിയുമായി വോട്ട് ചെയ്യാൻ എത്തിയയാള്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ഓടി രക്ഷപ്പെട്ടു. അരയില്‍ തിരുകിയിരുന്ന മദ്യകുപ്പിക്ക് പെട്ടെന്ന് ജീവൻവച്ച്‌, അത് പെട്ടെന്ന് പുറത്ത് ചാടുമെന്നോ ഇങ്ങനെ ചതിക്കുമെന്നോ വോട്ട് ചെയ്യാനെത്തിയ മോനച്ചൻ (60) സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.

ഉശിരിന് കൂട്ടുമായ പ്രിയപ്പെട്ട കൂട്ടുകാരനെ അരലിറ്റർ രൂപത്തില്‍ അരയില്‍ തിരുകിയതാണ് കുമളി ആറാം മൈല്‍സ്വദേശി മോനച്ചൻ. ആറാം മൈല്‍ സെന്റ് ഡോമിനിക് എല്‍.പി സ്‌കൂളിലെ 72ാം ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു മോനച്ചൻ. അരയില്‍ അര ലിറ്ററിന്റെ ഒരു കുപ്പി തിരുകിയിരുന്നു. രാവിലെ പത്തോടെ വോട്ട് ചെയ്യാനായി ബൂത്തിനുള്ളില്‍ കയറിയതും കുപ്പി താഴെ വീണു. ഇതു കണ്ട പൊലീസ് കുപ്പിയും കുപ്പിക്കാരനേയും പൊക്കാനുള്ള ശ്രമത്തിനിടയില്‍ കുപ്പിക്കാരൻ പൊലീസിനെ തള്ളിയിട്ട് ഓടിരക്ഷപെട്ടു. പൊലീസ് കേസെടുത്തു.

ഇന്നലെ ചാലക്കുടിയില്‍ പോളിംഗ് നടക്കുന്നതിനിടെ പാമ്ബിനെ കണ്ടെത്തിയിരുന്നു. തുമ്ബൂർമുഴി കാറ്റില്‍ ബ്രീഡിംഗ് ഫാമിന്റെ ഫുഡ് ടെക്‌നോളജി കോളേജ് ഹാളില്‍ രാവിലെ 11 മണിയോടെയാണ് അണലിപ്പാമ്ബിനെ കണ്ടത്. വിശാലമായ ഹാളിന്റെ ജനലില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് പാമ്ബ് ഇരിക്കുന്നത് കണ്ടത്. ഈ സമയം ഹാളില്‍ വോട്ടർമാർ ഉണ്ടായിരുന്നില്ല. വിവരം അറിയിച്ചതിനെത്തുടർന്ന് കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നെത്തിയ വനപാലകർ പാമ്ബിനെ പിടികൂടി കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ട് ഹാളില്‍ പരിശോധന നടക്കുമ്ബോള്‍ പാമ്ബിനെ കണ്ടിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ