ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി സമരത്തിന് ആദ്യം പിന്തുണയുമായെത്തിയ മലയാളം സെലിബ്രിറ്റികളിൽ ഒരാളാണ് വിസ്മയ മോഹൻലാൽ.
താരപുത്രിയുടെ നിലപാടിന് വലിയ കയ്യടികൾ ലഭിക്കുകയും ചെയ്തു.
പല പ്രമുഖരും മടിച്ചു നിൽക്കുമ്പോഴും ധൈര്യത്തോടെ മുന്നോട്ട് വന്ന വിസ്മയയെ അഭിനന്ദിക്കുകയായിരുന്നു ആരാധകർ. എന്നാൽ വിമർശനങ്ങളും നേരിടേണ്ടി വന്നു വിസ്മയയ്ക്ക്.
തന്റെ നിലപാടിൻ്റെ പേരിൽ കടുത്ത സൈബർ ആക്രമണമാണ് വിസ്മയയ്ക്ക് നേരിടേണ്ടി വന്നത്.
സംവിധായകനും നടനുമായ മേജർ രവി വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ലെന്ന് വരെ പറഞ്ഞു. വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ തുടക്കം കാണില്ലെന്ന് ചിലർ ബോയ്ക്കോട്ട് ക്യാംപെയ്നും നടത്തി. എന്നാൽ വിമർശനങ്ങളും ആക്രമണങ്ങളുമൊന്നും വിസ്മയയുടെ നിലപാടിനെ സ്പർശിക്കുക പോലും ചെയ്തിട്ടില്ലെന്നതാണ് വസ്തുത.
രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സോഷ്യൽ മീഡിയയിലെ വിവാദങ്ങളോട് പ്രതികരിക്കുകയാണ് വിസ്‌മയ മോഹൻലാൽ. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. നാളെയും ഇതുപോലൊരു സാഹചര്യമുണ്ടായാൽ താൻ പ്രതികരിക്കുക ഇങ്ങനെ തന്നെയാകും എന്നാണ് വിസ്യ മോഹൻലാൽ പറയുന്നത്.



