മത്സ്യത്തൊഴിലാളി ഷിജിനെ കാണാതായിട്ട് ഒരു മാസം തികയുന്നു. മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടയിലാണ് അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കാണാതായത്. ഷിജിനെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ കുടുംബം മുപ്പതാം ചരമദിനം ആചരിക്കും.
അഞ്ചുതെങ്ങ് സെൻ്റ് പീറ്റേഴ്സ് ദേവാലയത്തിൽ രാവിലെ 10 മണിക്ക് ചടങ്ങ് നടക്കും. ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം പിന്നിട്ടതിനെ തുടർന്നാണ് മരിച്ചതായി കണക്കാക്കി മുപ്പതാം ചരമദിനം നടത്തുന്നത്. ജൂലൈ 31നാണ് മത്സ്യബന്ധനത്തിനിടെ വെള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായത്.



