Sunday, June 14, 2026
Homeഇന്ത്യഡൽഹിയിലെ തുഗ്ലക്കാബാദിലുണ്ടായ തീപിടിത്തത്തിൽ 3 പേർക്ക് ദാരുണാന്ത്യം

ഡൽഹിയിലെ തുഗ്ലക്കാബാദിലുണ്ടായ തീപിടിത്തത്തിൽ 3 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വീണ്ടും നടുക്കി തുഗ്ലക്കാബാദിൽ. സംഭവത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്ന് പുലർച്ചയോടെയാണ് ദുരന്തമുണ്ടായത്. അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ നിരവധി പേരെ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുത്തി. സൗത്ത് ഈസ്റ്റ് ഡൽഹിയിലെ തുഗ്ലക്കബാദ് എക്സ്റ്റൻഷനിൽ മധ്യ മാർഗ്ഗത്തിലെ ‘നയാ താര’ അപ്പാർട്ട്മെൻ്റിന് സമീപമുള്ള ഗലി നമ്പർ ഒന്നിലെ ഒരു ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഗ്രൗണ്ട് ഫ്ലോറും മുകളിലേക്ക് അഞ്ച് നിലകളുമുള്ള കെട്ടിടമാണിത്. ഓഖ്ല ഫയർ സ്റ്റേഷൻ്റെ പരിധിയിലാണ് ഈ പ്രദേശം വരുന്നത്. പുലർച്ചെ ഏകദേശം 2.30 നാണ് തീപിടുത്തമുണ്ടായതായി ഫയർ ഫോഴ്സിന് സന്ദേശം ലഭിക്കുന്നത്.

പ്രാഥമിക നിഗമനങ്ങൾ പ്രകാരം കെട്ടിടത്തിൻ്റെ ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിരുന്ന വാഹനങ്ങളിൽ നിന്നാണ് തീ പടർന്നത്. പാർക്ക് ചെയ്തിരുന്ന മൂന്ന് സ്കൂട്ടറുകൾ, രണ്ട് മോട്ടോർ സൈക്കിളുകൾ, ഒരു സൈക്കിൾ എന്നിവ പൂർണ്ണമായി കത്തിയമർന്നു. വാഹനങ്ങൾ കത്തിയതിനെ തുടർന്നുണ്ടായ കനത്ത വിഷപ്പുക കെട്ടിടത്തിൻ്റെ ഗോവണികളിലൂടെയും മുകളിലെ നിലകളിലേക്കും അതിവേഗം വ്യാപിച്ചു. ഇതോടെ ഉറങ്ങിക്കിടന്ന താമസക്കാർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.

കെട്ടിടം സ്ഥിതി ചെയ്യുന്നത് വളരെ ഇടുങ്ങിയ ഒരു തെരുവിലായതിനാൽ ഫയർ എഞ്ചിനുകൾക്ക് ഇവിടേക്ക് എത്തിച്ചേരുക പ്രയാസകരമായിരുന്നു. എങ്കിലും ഡൽഹി ഫയർ സർവീസിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. കനത്ത പുക കാരണം പുറത്തേക്ക് വരാൻ കഴിയാതിരുന്ന ചില താമസക്കാർ ടെറസിലേക്ക് ഓടിക്കയറിയിരുന്നു. അഗ്നിശമന സേനാംഗങ്ങൾ അവിടെയുണ്ടായിരുന്ന രണ്ട് കുട്ടികളെയടക്കം രക്ഷപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com