Friday, June 5, 2026
Homeകേരളംകെ സുരേന്ദ്രന്‍ ബിജെപി ദേശീയ ഭാരവാഹിയായേക്കും; ജനറൽ സെക്രട്ടറി പദവിക്ക് സാധ്യത.

കെ സുരേന്ദ്രന്‍ ബിജെപി ദേശീയ ഭാരവാഹിയായേക്കും; ജനറൽ സെക്രട്ടറി പദവിക്ക് സാധ്യത.

കോഴിക്കോട്: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശീയ ഭാരവാഹിയാകും. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ജനറല്‍ സെക്രട്ടറിയാവാനാണ് സാധ്യതയെന്നാണ് വിവരം. സ്ഥാനമൊഴിഞ്ഞ അധ്യക്ഷനെന്ന പരിഗണനയാവും ലഭിക്കുക. അനില്‍ ആന്റണിയും അബ്ദുള്ളക്കുട്ടിയും നിലവില്‍ ദേശീയ ഭാരവാഹികളാണ്.

അതേസമയം, കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സുരേഷ് ഗോപി രംഗത്തെത്തിയിട്ടുണ്ട്. ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള നേതാക്കളെ നിലപാടറിയിച്ചു. കേന്ദ്ര മന്ത്രിസഭാ പുന:സംഘടന നടക്കാനിരിക്കെയാണ് മാറ്റം ആവശ്യപ്പെട്ടത്. മന്ത്രിയായ ശേഷം സിനിമ ചെയ്യാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.

ഈ മാസം പകുതിയോടെ മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമെന്നാണ് വിവരം. 2029 ലെ ലോക്സഭ തെരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ എന്നിവ ലക്ഷ്യം വെച്ചുള്ള മന്ത്രിസഭാ പുനഃസംഘടനയ്ക്കാണ് ബിജെപി ഒരുങ്ങുന്നത്.

കേന്ദ്ര മന്ത്രിസഭയില്‍ ഏറ്റവും അധികം ആരോപണം നേരിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ മാറ്റുമോ എന്നാണ് ആകാംക്ഷ. പ്രതിപക്ഷ പാര്‍ട്ടികളും സിജെപി അടക്കമുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും മന്ത്രിയുടെ രാജിക്കായി മുറവിളി ശക്തമാക്കുന്ന സമയം കൂടിയാണ്. 10 മുതല്‍ 12 വരെ വകുപ്പുകളില്‍ അഴിച്ചുപണിക്ക് സാധ്യതയാണ് കാണുന്നത്. റെയില്‍വേ, ധനം അടക്കം പ്രധാന വകുപ്പുകളില്‍ അഴിച്ചു പണിക്ക് സാധ്യത പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com