Logo Below Image
Wednesday, May 28, 2025
Logo Below Image
Homeസിനിമഅല്ലു അര്‍ജുനും പുഷ്പയുടെ സംവിധായകനും തമ്മില്‍ പിണക്കം; പുഷ്പ 2 എത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്.

അല്ലു അര്‍ജുനും പുഷ്പയുടെ സംവിധായകനും തമ്മില്‍ പിണക്കം; പുഷ്പ 2 എത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്.

അല്ലു അര്‍ജുന്റേതായി പുറത്തെത്തി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ചിത്ര മായിരുന്നു ‘പുഷ്പ: ദ റൈസ്’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെവളരപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഓഗസ്റ്റ് 15ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഡിസംബറിലേക്ക് മാറ്റി വച്ചിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏകദേശം രണ്ടര വര്‍ഷത്തോളമായി സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ട്. ഇതുവരെ ആയിട്ടും ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടില്ല. പല തരം കാരണങ്ങളാല്‍ ഷൂട്ടിംഗ് നീണ്ടു പോവുകയാണ്.

എന്നാല്‍ ചിത്രത്തിന്റെ റിലീസ് വൈകുന്നത് അല്ലു അര്‍ജുനും പുഷ്പയുടെ സംവിധായകനായ സുകുമാറും തമ്മിലുള്ള പിണക്കമാണ് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. പുഷ്പ 2വിന്റെ ചിത്രീകരണം പുരോഗമിക്കവെ താരം അവധിയാഘോഷത്തിന് പോയതാണ് ചര്‍ച്ചകള്‍ക്കാധാരം.

അടുത്തിടെ പുഷ്പ ലുക്കില്‍ നിന്ന് വ്യത്യസ്തമായി താടി ട്രിം ചെയ്ത നിലയിലുള്ള അല്ലു അര്‍ജുന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പുഷ്പ 2 ന്റെ വിതരണക്കാരും, ഒടിടി റൈറ്റ്‌സ് വാങ്ങുന്നവരും ആശങ്കയിലാണ്. പുഷ്പ 2 സിനിമയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ആര്‍ക്കും അറിയില്ല. അത്തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.

അല്ലു അര്‍ജുന്‍ ഇപ്പോള്‍ യൂറോപ്പിലാണ്. സുകുമാര്‍ യുഎസിലേക്ക് പോയതായാണ് വിവരം. പല കാരണങ്ങളാല്‍ സുകുമാര്‍ ഷൂട്ടിംഗ് വൈകിപ്പിക്കുകയാണ് എന്നാണ് പറയുന്നത്. റിലീസ് വൈകുന്നതിലെ അഭിപ്രായ വ്യത്യാസം കാരണം അല്ലു അര്‍ജുന്‍ രോഷാകുലനായി എന്നൊക്കെയാണ് പറയുന്നത്.

എന്നാല്‍ ഇക്കാര്യങ്ങള്‍ പുഷ്പ 2 ടീം നിഷേധിച്ചിട്ടുണ്ട്. സംവിധായകനും നായകനും തമ്മില്‍ പ്രശ്നമൊന്നുമില്ലെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് പുഷ്പ. പുഷ്പ ആദ്യ ഭാഗത്തിന് സംഗീതം ഒരുക്കിയ ദേവി ശ്രീ പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതമൊരുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ