തൃശൂർ – കവിയും,സാഹിത്യ വിമർശകനും, സാഹിത്യ ചരിത്ര പണ്ഡിതനും, അധ്യാപകനുമായ ഹിരണ്യൻ (70) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അന്തരിച്ച എഴുത്തുകാരി ഗീതാ ഹിരണ്യൻ ഭാര്യയാണ്. ഉച്ചക്ക് ഒരുമണിവരെ തൃശൂരിലെ വീട്ടിൽ പൊതുദർശനമുണ്ടാകും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് അമ്മാടത്തെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.