Saturday, August 29, 2026
Homeകേരളംകണ്ണൂർ ഇരിക്കൂറിൽ രണ്ട് വിദ്യാർഥിനികളെ പുഴയിൽ കാണാതായി.

കണ്ണൂർ ഇരിക്കൂറിൽ രണ്ട് വിദ്യാർഥിനികളെ പുഴയിൽ കാണാതായി.

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഇരിക്കൂർ പടിയൂരിൽ സുഹൃത്തിന്റെ വീട്ടിൽ കല്യാണത്തിൽ പങ്കെടുക്കാനെത്തിയ ഇരിക്കൂർ കല്യാട് സിബ്ഗ കോളേജിലെ രണ്ട് വിദ്യാർഥിനികളെ പുഴയിൽ കാണാതായി. ഇരിട്ടിക്കടുത്ത പടിയൂർ പൂവംകടവിലാണ് സംഭവം. സൂര്യ, ശഹർബാന എന്നീ വിദ്യാർഥിനികളാണ് ഒഴുക്കിൽപെട്ടത്.

പുഴക്കരയിൽ കാഴ്ച കാണാനെത്തിയപ്പോൾ ഒരാൾ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നുവത്രെ. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കിൽപെട്ടത്. ചൊവാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം. ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും പരിശോധന നടത്തുകയാണ്.ഇരിക്കൂർ പോലീസും സഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികുലമായി ബാധിച്ചിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെയാണ് ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ദ്ധരും തെരച്ചിൽ നടത്തി വരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ