Friday, August 28, 2026
Homeകേരളംപ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ. കോഴിക്കോട് സിറ്റി സൈബർ പോലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും. മഹിളാ മോർച്ച നൽകിയ പരാതിയിലാണ് നടപടി. ജാൻമണിയെയും പോസ്റ്റ് ഷെയർ ചെയ്ത മറ്റൊരാളെയും നോട്ടീസ് നൽകി വിളിച്ചുവരുത്തി. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡൽഹിയിൽ നീറ്റ് പരീക്ഷ ക്രമക്കേടിൻ്റെ ഭാഗമായി നടത്തിയ സിജെപി സമരത്തെപ്പറ്റിയുള്ള പരാമർശങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയെ അവഹേളിച്ചതായി കാണിച്ച് ജാൻമണിക്കെതിരെ കേസ് നൽകിയത്.

ഡൽഹിയിൽ സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷം കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ജാൻമണി പ്രധാനമന്ത്രിയെപ്പറ്റി പറയുന്നത്. പ്രതികരണം വിവാദമായതോടെ തൻ്റെ ഭാഷാപരമായ പരിമിതികൾ ചൂണ്ടിക്കാട്ടി ജാൻമണി ഇൻസ്റ്റഗ്രാമിൽ ക്ഷമാപണ വീഡിയോ പങ്കുവച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ