Friday, August 28, 2026
Homeഅമേരിക്കഅമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച വ്യക്തി 101-ാം വയസ്സിൽ അന്തരിച്ചു

അമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച വ്യക്തി 101-ാം വയസ്സിൽ അന്തരിച്ചു

-പി പി ചെറിയാൻ

റോക്കി ഹിൽ: അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച ഫ്രാൻസിസ് ക്ലിഫോർഡ് സ്മിത്ത് (101) അന്തരിച്ചു. 1949-ൽ ഗ്രീൻവിച്ചിലെ യോട്ട് ക്ലബ്ബിലെ വാച്ച്മാനെ കൊലപ്പെടുത്തിയ കേസിൽ 1950-ലാണ് ഇയാൾക്ക് വധശിക്ഷ വിധിക്കുന്നത്.

തുടർന്ന് എട്ട് തവണ വിധി നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് അവസാന ആഗ്രഹം ചോദിച്ച് ഭക്ഷണം നൽകിയെങ്കിലും, വിവിധ കാരണങ്ങളാൽ വധശിക്ഷ നീട്ടിവെക്കുകയായിരുന്നു. കേസിൽ തെളിവുകളുടെ അഭാവവും അന്വേഷണ ഉദ്യോഗസ്ഥന്റെ സംശയങ്ങളും ഉയർന്നതിനെ തുടർന്ന് 1954-ൽ വിധി ജീവപര്യന്തം തടവായി കുറച്ചു.

ഏകദേശം 70 വർഷത്തോളം ശിക്ഷ അനുഭവിച്ച സ്മിത്ത്, അവസാന കാലത്ത് റോക്കി ഹില്ലിലെ ഒരു നഴ്സിംഗ് ഹോമിൽ പരോളിൽ കഴിയവേയാണ് വാർദ്ധക്യ സഹജമായ കാരണങ്ങളാൽ മരണപ്പെട്ടത്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ