Wednesday, April 29, 2026
Homeകേരളംനിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് ഗവർണർ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം.

നിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് ഗവർണർ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം.

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ. കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി. ആരോഗ്യ സർവകലാശാല വിസിയ്ക്കാണ് നിർദേശം നൽകിയത്. വി സി മോഹനൻ കുന്നുമ്മൽ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി. വി സി ഗവർണർക്ക് വിഷയത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകി. ആരോഗ്യ സർവകലാശാല അന്വേഷണസമിതി നാളെ കോളേജിലെത്തി തെളിവെടുപ്പ് നടത്തും.

സമിതി വിദ്യാർത്ഥികളുടെ മൊഴിയെടുക്കും. സർവകലാശാല ഗവേർണിംഗ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠനാണ് അന്വേഷണസംഘത്തലവൻ.
അതേസമയം, നിതിന്റെ മരണത്തിൽ പ്രതികളായ ഡോ. റാമിനെയും ഡോ. സംഗീതയെയും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

പ്രതികൾ ഒളിവിലാണ് എന്നാണ് വിവരം. ഇവർ മുൻ‌കൂർ ജാമ്യത്തിനായി ശ്രമങ്ങൾ ആരംഭിച്ചു എന്നാണ് വിവരം. ഇരുവരെയും കണ്ടെത്തണണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അറസ്റ്റ് മാത്രമല്ല, ഡോ. റാമിനെ പുറത്താക്കണം എന്നത് കൂടിയാണ് വിദ്യാർത്ഥികളുടെ ആവശ്യം. അതുവരെ സമരം തുടരും എന്നതാണ് വിദ്യാർത്ഥികളുടെ നിലപാട്.

ഇരുവർക്കും വേണ്ടിയുള്ള അന്വേഷണം ആന്ധ്രപ്രദേശിലേക്കും വ്യാപിപ്പിക്കും എന്നാണ് വിവരം.
അധ്യാപിക ലതയ്‌ക്കെതിരെയും അന്വേഷണം വേണമെന്നാണ് നിതിന്റെ കുടുംബത്തിന്റെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com