ട്യൂട്ടോറിയൽ കോളജുകളിലെ കിടമത്സരങ്ങളും, കുതികാൽ വെട്ടുമൊക്കെ തികച്ചും ആക്ഷേപഹാസ്യമായി അവതരിപ്പിക്കുന്ന പ്രതിഭാ ട്യൂട്ടോറിയൽസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്ററും, ട്രയിലർ പ്രകാശനവും, ആഗസ്റ്റ് പതിനേഴ് ശനിയാഴ്ച്ച ( ചിങ്ങം ഒന്ന് ) നടന്നു.
ഗുഡ് ഡേഫിലിംസിൻ്റെ ബാനറൽ ഏ .എം..ശീലാൽ പ്രകാശൻനിർമ്മിക്കുന്ന ഈ ചിത്രം അഭിലാഷ് രാഘവനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
കോ-പ്രൊഡ്യൂസേർസ് – ജോയ് അനാമിക, വരുൺ ഉദയ്.
മലയള സിനിമയിലെ വലിയൊരു സംഘം സെലിബ്രേറ്റികളുടെ ഒഫീഷ്യൽ പേജുകളിലൂടെ പ്രകാശനം ചെയ്ത ഈ പ്രൊമോഷൻ കണ്ടൻ്റുകൾ ഇതിനകം സോഷ്യൽ മീഡിയായിൽ വലിയ സ്വീകാര്യതയാണു
ലഭിച്ചിരിക്കുന്നത്
ജോണി ആൻ്റണി, അൽത്താഫ് സലിം ,നിർമ്മൽ പാലാഴി, സുധീഷ്, ജാഫർ ഇടുക്കി, പാഷാണം ഷാജി,ശിവജി ഗുരുവായൂർ, വിജയകൃഷ്ണൻ (ഹൃദയം ഫെയിം) അപ്പുണ്ണി ശശി, ജയകൃഷ്ണൻ, സാജു കൊടിയൻ, എൽദോ രാജു. പ്രീതിരാജേന്ദ്രൻ, അഞ്ജനാ അപ്പുക്കുട്ടൻ, ടീനാ സുനിൽ എന്നിവര് പ്രധാന വേഷങ്ങളിലെത്തുന്നു
ഗാനങ്ങൾ – ഹരിനാരായണൻ, മനു മഞ്ജിത്ത്, ഹരിതാ ബാബു
സംഗീതം – കൈലാസ് മേനോൻ
ഛായാഗ്രഹണം രാഹുൽ.സി. വിമല
എഡിറ്റിംഗ് – റെജിൻ. കെ.കെ.
കലാസംവിധാനം മുരളി ബേപ്പൂർ
നിർമ്മാണ നിർവ്വഹണം -റിനിൽ ദിവാകർ
ആഗസ്റ്റ് മുപ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. വാഴൂർ ജോസ്.