Sunday, August 2, 2026
Homeഅമേരിക്ക50 വർഷത്തെ സാർത്ഥക പ്രയാണം; സുവർണ്ണ ജൂബിലി നിറവിൽ ലോസ് ഏഞ്ചൽസ് മാർത്തോമാ ദേവാലയം.

50 വർഷത്തെ സാർത്ഥക പ്രയാണം; സുവർണ്ണ ജൂബിലി നിറവിൽ ലോസ് ഏഞ്ചൽസ് മാർത്തോമാ ദേവാലയം.

മനു തുരുത്തിക്കാടൻ

ലോസാഞ്ചലസ്: അമേരിക്കയുടെ പടിഞ്ഞാ റൻ മേഖലയിൽ 1976 ൽ 19 കുടുംബങ്ങളുമായി സ്ഥാപിതമായ ആദ്യ മർത്തോമാ ദേവാലയം സുവർണ്ണ ജൂബിലി നിറവിൽ. ഒരു വർഷമായി നടന്നുവന്ന ജൂബിലി ആഘോഷ സമാപന സമ്മേളനം ആഗസ്റ്റ് എട്ടിന് സഭാ അധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച രണ്ടു പി എമ്മിന് അസൂസ പസഫിക് യൂണിവേഴ്സിറ്റിയിലെ അപ്പർടേണർ സെൻററിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. കെ ജെ ശ്രീനിവാസ, സഹോദരി സഭകളിലെ വൈദികരായ ഫാ. ജേക്കബ് ക്രിസ്റ്റി, ഫാ. ഡോക്ടർ അബിൻ പുരവത്ത്, ഫാ. ബസാലി മാത്യു, റവ. സിബി എബ്രഹാം, Fuള്ളർ സെമിനാരിയിലെ Dr. ജോസ് എബ്രഹാം എന്നിവർ ആശംസകൾ അറിയിക്കും.
‘വിശ്വാസത്തിൽ വേരുന്നി, കൃപയിൽ ഫലവൃഷ്ടിയോടെ ( (Rooted in faith, Flourishing in Grace) എന്ന സന്ദേശത്തോടെയാണ്’ ദേവാലയം സുവർണ്ണ ജൂബിലി വർഷം ആഘോഷിക്കുന്നത്.

കാലിഫോർണിയ സംസ്ഥാനത്ത്, ലോസ് ഏഞ്ചൽസ് നഗരത്തിന് സമീപമുള്ള ഗ്ലെന്റോറയിൽ നിരവധി ആത്മീയ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സേവനം ഇടവക നിർവഹിച്ചുവരുന്നു.

ദൈവകൃപയുടെ തണലിൽ 50 വർഷം പിന്നിടുമ്പോൾ സമീപപ്രദേശങ്ങളിൽ സ്ഥാപിതമായ രണ്ട് ഇടവകകളുടെ മാതൃസ്ഥാനവും ലാസ്‌ വേഗാസ് നഗരത്തിലെ പ്രാർത്ഥനാ കൂട്ടം ഉൾപ്പെടെ, ഇടവകയിൽ 110 കുടുംബങ്ങൾ ഉൾപ്പെടുന്ന സജീവമായ വിശ്വാസ സമൂഹമായി വളർന്നു കഴിഞ്ഞു.

Rev. തോമസ് ബി കറ്റാനം, (വികാരി) ജനറൽ കൺവീനർമാരായ ബിന്ദു തോമസ്, late. ജേക്കബ് a മാത്യു, വിവിധ കമ്മറ്റികളുടെ കൺവീനർമാരായ Annie വർഗീസ്, ജേക്കബ് ജോൺ, തോമസ് ഫിലിപ്പ്, പ്രിൻസ് ഡാനിയൽ, ജിജി എബ്രഹാം, തോമസ് മാമൻ, ഡാനിയൽ സാമുവൽ, മനോജ് വർക്കി, അനു ജോർജ് എന്നിവർ അടങ്ങുന്ന കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

ആഗസ്റ്റ് 9 ഞായർ രാവിലെ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ഡോ. ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത നേതൃത്വം നൽകും.

ജൂബിലി സമാപന പരിപാടികളിൽ സ്തോത്രാരാധന, അൻപത് വർഷത്തെ വിശ്വാസയാത്രയുടെ അനുസ്മരണം, സാംസ്കാരിക പരിപാടികൾ, സഭയുടെ സ്ഥാപക അംഗങ്ങളെയും മുതിർന്നവരെയും ആദരിക്കൽ, സ്മരണിക പ്രകാശനം, സൗഹൃദസംഗമം എന്നിവ ഉൾപ്പെടുന്നു.

ക്രിസ്തുവിന്റെ സ്നേഹവും ദൗത്യവും സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനായി സുവർണ ജൂബിലിയുടെ ഭാഗമായി സഭ വിവിധ ജീവകാരുണ്യ പദ്ധതികളും നടപ്പിലാക്കുന്നു. അവയിൽ പ്രധാനപ്പെട്ടവ:

നാല് നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പൂർണ്ണ വിദ്യാഭ്യാസ സഹായം.
അമ്പത് ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം.
രണ്ട് യുവതികൾക്ക് വിവാഹസഹായം.
ഒരു ചാപ്പൽ നിർമ്മാണത്തിന് സഹായം.
മൂന്ന് ഭവനങ്ങളുടെ നിർമ്മാണത്തിന് പിന്തുണ.
ഭദ്രാസന മിഷൻ പ്രവർത്തനങ്ങൾക്ക് സഹായം.
പ്രാദേശിക ജീവകാരുണ്യ സംഘടനകൾക്ക് പിന്തുണ.
ദൈവത്തിന്റെ അചഞ്ചലമായ വിശ്വസ്തതയുടെ അൻപത് വർഷങ്ങൾക്കായി

നന്ദിയോടെ, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹോദര ഇടവകകളെയും സമൂഹത്തിലെ എല്ലാ അഭ്യുദയകാംക്ഷികളെയും ഈ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കുചേരാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

വാർത്ത: മനു തുരുത്തിക്കാടൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ