Friday, September 20, 2024
Homeകഥ/കവിതകാട്ടു കൊമ്പന്റെ സങ്കടം (കഥ) ✍ സതി സുധാകരൻ പൊന്നുരുന്നി

കാട്ടു കൊമ്പന്റെ സങ്കടം (കഥ) ✍ സതി സുധാകരൻ പൊന്നുരുന്നി

സതി സുധാകരൻ പൊന്നുരുന്നി

ആനയെ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാകില്ല എന്നു തോന്നുന്നു.അവന്റെ നടത്തവും,നീണ്ട തുമ്പിക്കൈയ്യും,, മുറം പോലെ ആട്ടുന്ന ചെവിയും , ചെറിയ കണ്ണുകളും ! കണ്ണുകൾ ചെറുതാണെങ്കിലും നോട്ടം കണ്ടാൽ ആരും ഒന്നു ഭയപ്പെട്ടു പോകും.കുഞ്ഞായിരിക്കുമ്പോൾ അതിന്റെ കളിതമാശകൾ കണാൻ എന്തൊരു ചന്തമാണ്. തലകുത്തിമറിയലും , ഓട്ടവും , മണ്ണുവാരി എറിയലും അതു പോലുള്ള കുസൃതിത്തരങ്ങളാണ് കാട്ടിക്കൂട്ടുന്നത്. കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നും. അവന്റെ കുഞ്ഞു തുമ്പിക്കൈകൊണ്ട് അമ്മയെ തലോടുന്നതും എത്ര കൗതുകമുള്ള കാഴ്ചയാണ്. നമുക്കൊന്നു തൊടണമെങ്കിൽ കുഞ്ഞിന്റെ അമ്മ മാറിയിട്ടേ തൊടാൻ പറ്റുകയുള്ളു.മനുഷ്യരേക്കാളും കരുതലാണ് അവരുടെ കുഞ്ഞുങ്ങളോട്.
വലുതായി കഴിയുമ്പോൾ കുട്ടി ആനയുടെ സ്വഭാവം ആകെ മാറും. ചിലർ ഭയങ്കര ശല്യക്കാരായിരിക്കും മനുഷ്യരുടെ പോലെ തന്നെ അവരുടെ ജീവിത സാഹചര്യങ്ങളാണ് ഓരോരുത്തരുടേ സ്വഭാവത്തിനും മാറ്റമുണ്ടാകുന്നത്.
ചിലർ ഭയങ്കര ദേഷ്യക്കാരായിരിക്കും ചിലർ ശാന്തസ്വഭാവമായിരിക്കും.

“മാർത്താണ്ഡൻ ”
എത്ര പാവമായിരുന്നു. അമ്മയോടൊത്തു കളിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു അവന് !
അമ്മയോടൊത്ത് ആറ്റിൽ നീന്തി നീരാടാൻ പോകുമായിരുന്നു. അമ്മയുടെ പുറത്ത് കയറിയിരുന്ന് അളിളിപ്പിടിച്ച് കിടക്കും. അമ്മ തുമ്പികൈ കൊണ്ട് വെള്ളം കോരി ഒഴിച്ച് കുളിപ്പിക്കും. തണുത്ത വെള്ളം കോരി ഒഴിക്കുമ്പോൾ എന്തൊരു കുളിരാണ്. കരയിലാണെങ്കിൽ നിറയെ പച്ചിലക്കാടുകൾ. കുളിയും കഴിഞ്ഞ് വരുമ്പോൾ സദ്യ ഉണ്ണുന്നതു പോലെ യാണ് അമ്മ തളിരിളം ചില്ലകൾ ഒടിച്ചു തരുന്നത്! എത്ര സ്വാദോടുകൂടിയാണ് തിന്നുകൊണ്ടിരുന്നത് എത്ര കഴിച്ചാലും അമ്മയ്ക്ക് തൃപ്തി വരാറില്ല. എത്ര സന്തോഷമുള്ള നാളുകൾ. ഈ മരത്തണലിൽ ഒറ്റക്കു നിന്നപ്പോൾ അമ്മയെപ്പറ്റി ഞാൻ ഓർത്തു പോയി.

ഞാൻ തുള്ളിക്കളിച്ചു നടന്ന കാലം ! അന്ന് എനിക്ക് ആരേയും പേടിക്കാതെ നടക്കാമായിരുന്നു.ഒരു ദിവസം കുളിക്കാൻ അമ്മ ആറ്റിലേക്കിറങ്ങിയ യപ്പോൾ , തക്കം നോക്കി ഒരുത്തൻ വന്ന് എന്നെ കുത്തിമറിച്ചിട്ടു. ഞാൻ കരഞ്ഞപ്പോൾ അമ്മ ഓടിവന്ന് അവനെ ഓടിച്ചിട്ടു എന്നിട്ട് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. ഇന്ന് അതോർക്കുമ്പോൾ സങ്കടമാണ്. ഇനി എന്നാണ് അമ്മയെ കാണുന്നത് ! ഇന്ന് ഞാൻ ഏകനാണ്.

പതിവു പോലെ ഞാനും അമ്മയുംകൂടി ആറ്റിലേയ്ക്ക് ഇറങ്ങാൻ നോക്കിയതാണ്. മൂളിപ്പാട്ടുo പാടി മുളങ്കാടുകൾ ഞങ്ങളെ മാടി വിളിക്കുന്നതു പോലെ തോന്നി പാവം അമ്മ കൈ പൊക്കി മുളങ്കമ്പ്എത്തിപ്പിടിക്കാൻ നോക്കിയതാണ് അമ്മ നിന്ന സ്തലത്തെ മണ്ണോടു കൂടി അറ്റിലേ ക്കൊഴുകി.ശക്തമായ മലവെള്ളപ്പാച്ചിലിൽ അമ്മയും ഒഴുകിപ്പോയി. നിന്ന മൺതിട്ട, ഇടിഞ്ഞതു മാത്രം എനിക്കോർമ്മയുണ്ട്. കണ്ണു തുറന്നപ്പോൾ കൈ പൊക്കിപ്പിടിച്ച്,അ അമ്മ എന്നെ വിളിച്ച് കരഞ്ഞു കൊണ്ട് ഒഴുകി പോകുന്നതാണ് ഞാൻ കണ്ടത്. ശക്തമായമലവെള്ളപ്പാച്ചിലിലൂടെ “മോനേ “എന്നു വിളിച്ച്
തുമ്പിക്കൈ പൊക്കി എന്നോട് അച്ഛന്റെ അടുത്തേക്കു പോകാൻ പറയുന്നതു പോലെ തോന്നി.

അമ്മ കരയുന്ന ഒച്ച കേട്ട് ഞാൻ അലറിവിളിച്ചു കരഞ്ഞു. എന്റെ കരച്ചിൽ ആരും കേട്ടില്ല.ആ മലവെള്ളപ്പാച്ചിലിൽ അമ്മ ഒഴുകിയൊഴുകി പോകുന്നത് ഞാൻ നിറകണ്ണുകളോടെ, നോക്കി നിന്നു .
എന്നെ കാണാതെ അച്ഛനും കൂട്ടുകാരും തേടി അലയുന്നുണ്ടായിരുന്നു.
ഞാൻ പുഴയ്ക്കരികിൽ നില്ക്കുന്നതു കണ്ട് അച്‌ഛനും കൂട്ടുകാരും ഓടിയെത്തി. അമ്മയെ അന്വേഷിച്ചു വന്നതാണ്. വെള്ളത്തിൽ അമ്മ ഒഴുകിപ്പോയ കാര്യം പറഞ്ഞപ്പോൾ അച്ഛൻ കുറേ കരഞ്ഞു. പിന്നെ എന്നേയും കൂട്ടി കാട്ടിലേക്കു കയറി.

പലരും സാന്ത്വനിപ്പിക്കാൻ നോക്കിയെങ്കിലും അതൊന്നുംകേൾക്കാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല.
“എനിക്ക് അമ്മയെ ഒന്നു കണ്ടാൽ മതിയായിരുന്നു. ”

പിന്നീട് എന്റെ കണ്ണുനീർ തോർന്നിട്ടില്ല.ഞാൻ കരഞ്ഞുതളർന്നു റങ്ങും. അമ്മിഞ്ഞപ്പാലിന്റെ മധുരം ഓർക്കുമ്പോൾ വായിൽ വെള്ളം ഊറുന്നു. അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് എപ്പോഴും ഞാൻ വിചാരിക്കും. എന്റെ കൂട്ടുകാരൻ മാണിക്യൻ എന്നെ കൂടെക്കൂടെ ഉപദേശിക്കും. എനിക്കാണെങ്കിൽ അതു കേൾക്കുമ്പോഴേ കലിയിളകും !

ആ ഇടയ്ക്കാണ് വഴി തെറ്റി വന്ന ഒരു സുന്ദരിക്കുട്ടി എന്റെ കൂട്ടുകൂടിയത്.അവളും അമ്മയെ കാണാതെ തേടി നടക്കുകയായിരുന്നു. എന്റെ സങ്കടങ്ങൾ അവളോടു പറഞ്ഞു. അവൾ എന്റെ കഥ കേട്ടു കരഞ്ഞു ഞങ്ങൾ കൂട്ടുകാരായി
എന്റെ സങ്കടങ്ങൾ കുറേശ്ശേ മാറാൻ തുടങ്ങി.

രാസാത്തി തമിഴ്നാട്ടിൽ നിന്നും വന്നതാണ് അവളാണ് എന്നെ സ്നേഹം എന്താണെന്നു പഠിപ്പിച്ചത്. ഒറ്റയാനായ ഞാൻ, അവളുടെ കൂടെ നടക്കാൻ തുടങ്ങി. കാടായ കാടും ചുറ്റി മലയും കടന്ന് ഞങ്ങൾ യാത്ര തുടർന്നു. എന്റെ ദുഃഖം മാറിയെങ്കിലും അമ്മയെ ഓർക്കുമ്പോൾ ഇന്നും സങ്കടമാണ് ഞങ്ങൾ കാട്ടാറിൽ നീന്തിക്കുളിച്ചും ,പുൽമേടുകളിൽ ഉരുണ്ടു മറിഞ്ഞും, കളിച്ചു കൂത്താടി നടന്നു. ദിവസങ്ങൾ പോയതറിഞ്ഞില്ല. കൂട്ടിന് കൂട്ടുകാരും കൂടെയുണ്ട്.

ഒരു ദിവസം രാസാത്തി പറഞ്ഞു “നമുക്കൊന്നു നാടുകാണാൻ പോയാലോ”!. എല്ലാവർക്കും സമ്മതമായി. അങ്ങനെ ഞങ്ങൾ കൂട്ടമായി നാട്ടിലും ഇറങ്ങാൻ തുടങ്ങി. നാട്ടിലുള്ളവർ കാടു കാണാൻ കാട്ടിൽ വരാറില്ലേ അതുപോലെ ഞങ്ങളും പോയി എന്നു മാത്രം.!ഞങ്ങൾക്ക് ഇതൊരു തമാശ ആയിരുന്നെങ്കിലും ഞങ്ങളെ കണ്ട് പേടിച്ച് ആളുകൾ വീട്ടിൽ കയറി ഇരുപ്പായി. ഇതു പതിവാക്കിയപ്പോൾ നാട്ടുകാർ ഞങ്ങള ഓടിക്കാൻ തുടങ്ങി.ഞങ്ങളുണ്ടോ ഓടുന്നു എന്റ കൂട്ടുകാരി ഉള്ളതു കൊണ്ട് ഞാൻ ചെറുത്ത് നിന്നു. എന്റെ കൂട്ടുകാർ ഓടി കാട്ടിലേക്കു പോയി.

എന്റെ ശല്യം സഹിക്ക വയ്യാതെ വന്നപ്പോൾ നാട്ടുകാരെല്ലാവരും കൂടി എന്നെ നാടുകടത്താൻ തീരുമാനിച്ചു. ഒരു ദിവസം രാത്രി എന്നെ എന്റെ കൂട്ടുകാർ അറിയാതെ എന്നെ മയക്കി വണ്ടിയിൽ കയറ്റി, കുറെ ദൂരെയുള്ള വനത്തിൽ കൊണ്ടുപോയി വിട്ടു. രാജകീയപ്രൗഢിയോടെയാണ് എന്നെ കൊണ്ടുപോയതെങ്കിലും എന്റെ രാസാത്തിയേയോർത്ത് എനിക്കു സഹിക്കാൻ പറ്റിയില്ല. എന്റെ കൂട്ടുകാർ എന്തെടുക്കുന്നോ എന്തോ ? ഞാൻ വരുമ്പോൾ രാസാത്തി ഗർഭിണിയായിരുന്നു.
രാസാത്തിയെയോർത്ത് ഞാൻ ദുഃഖിച്ചിരുന്നു. എന്റെ പ്രിയപ്പെട്ട കൂട്ടുകാർ! ഏല്ലാം ഓർത്തിട്ട് എനിക്ക് തല പെരുത്തുകയറുന്നതു പോലെ തോന്നി. ശരിക്കും ഞാൻ ഒറ്റപ്പെട്ടു.കാട് പേടിപ്പെടുത്തുന്ന കാഴ്ചയായി മാറി. അപ്പോഴാണ് അമ്മുമ്മ പറഞ്ഞ കാര്യം ഓർത്തത് ! അത് എന്നെ കൂടുതൽ പേടിപ്പെടുത്തി.

പണ്ടൊക്കെ വനാന്തർഭാഗത്ത് ആനകളെ തിന്നുന്ന മനുഷ്യരുണ്ടായിരുന്നത്രേ !

“ഇട്ടൂരി വനം”

കുറെ ദൂരെയാണെങ്കിലും കേൾക്കുമ്പോൾ തന്നെ ഒരു ഉൾക്കിടിലമാണ് പിഗ്മികൾ എന്ന കാട്ടുമനുഷ്യർ താമസിച്ചിരുന്നത് ആ വനത്തിലാണെന്നു പറയുന്നു.ഏകദേശം മൂന്നര, നാലരയടി പൊക്കമുള്ള വികൃതരൂപങ്ങളാണവർ കണ്ടാൽ തന്നെ പേടിയാകൂന്ന് !..

വയറും വീർത്ത് തുണിയൊന്നും ഉടുക്കാതെ നടക്കും ! ആന ഇറച്ചി തിന്നണമെന്നു തോന്നിയാൽ അവർ ഒറ്റയാൻ വരുന്നതു നോക്കി തക്കം പാർത്തിരിക്കുo. ആനയെ പിടിക്കാൻ വേണ്ടി ആനപ്പിണ്ടം വാരി മേലാസകലം തേച്ചുപിടിപ്പിക്കും. എന്നിട്ട് നാലുപാടും കുറ്റി പോലെ നില്ക്കും ആനയ്ക്കു മനുഷ്യരുടെ മണം പെട്ടെന്നു തിരിച്ചറിയാവുന്നതു കാരണമാണ് ആനപ്പിണ്ടം വാരിത്തേയ്ക്കുന്നത്. പാവം ആന ഇതൊന്നുമറിയാതെയാണ് തീറ്റതിന്നാൻ മേഞ്ഞു നടക്കുന്നത് ! ആന വരുന്നതു കണ്ടാലുടൻ ഇതിലൊരു മനുഷ്യക്കുറ്റി,ഓടിച്ചെന്ന് ആന കാണാതെ പിൻ കാലിൽ ചെന്ന് കെട്ടിപ്പിടിക്കും. എന്താണ് സംഭവിച്ചതെന്നറിയാതെ ആന ഓട്ടം തുടങ്ങും. മനുഷ്യക്കുറ്റി കാലിൽ നിന്നും വിടുകയില്ല. അള്ളിപ്പിടിച്ച് കിടക്കും ആന പരവേശത്താൽ മനുഷ്യക്കുറ്റിയേയും കൊണ്ട് ഓട്ടത്തോടോട്ടം. കുറ്റിയാണെങ്കിൽ കാലിൽ നിന്നും പിടുത്തം വിടില്ല. ഭയങ്കര സൂത്രക്കാരാണ് അവർ ! ആനയ്ക്കു പോകാൻ പറ്റില്ല എന്നു കണ്ടാൽ ഏറ്റവും മൂത്ത മനുഷ്യക്കുറ്റി കല്ലുകൊണ്ടും കത്തികൊണ്ടും വെട്ടിയുo,കുത്തിയും തുടങ്ങും. പിന്നെ മറ്റേ കുറ്റികളും ഓടി വരും എല്ലാവരും കൂടി ആനയെ കൂത്തിക്കീറിെക്കൊല്ലും. ചത്തുകഴിഞ്ഞാൽ അമ്മയും മക്കളും കൂട്ടത്തോടെ വന്ന് ഭക്ഷിക്കുo പിന്നെ ഒരു മാസത്തേക്ക് കുശാലായ ഭക്ഷണം ചീഞ്ഞാലൊന്നും അവർക്കു പ്രശ്നമൊന്നും ഇല്ല. കൊമ്പൊഴികേ എല്ലാം അവർ തിന്നു തീർക്കും .

ആനക്കൊമ്പ് മുള്ളൻ പന്നിക്ക് വലിയ ഇഷ്ടമാണ് കൊമ്പുകളെല്ലാം മുള്ളൻ പന്നിയും തിന്നും . ഏതോ യക്ഷിക്കഥ പറയുന്ന പോലെയാണ് പിഗ്മികളുടെ കഥ പറഞ്ഞുതന്നത്. ഇതു കേട്ടപ്പോഴെ എനിക്കു പേടിയായി. ആ സമയത്ത് നാട്ടിൽ നിന്നും എന്റെ ഒരു കൂട്ടുകാരൻ എന്നെ തേടിവന്നത്. വിശേഷങ്ങൾ എല്ലാം പറഞ്ഞ കൂട്ടത്തിൽ എന്റെ രാസാത്തി പ്രസവിച്ചു എന്നറിഞ്ഞു എനിക്ക് എന്റെ കുഞ്ഞിനേയും രാസാത്തിയേയും എങ്ങനെ കാണുമെന്നോർത്ത് സങ്കടപ്പെട്ടിരുന്നു. ഒരു ദിവസം . ഇവിടെ നിന്നും ഞാൻ പോകും.! എന്റെ മനസ്സ് സങ്കടവും, സന്തോഷവും കൊണ്ട് മതിമറന്നു. എന്റെ രാസാത്തിയും എന്റെ വരവും പ്രതീക്ഷിച്ചിരിക്കയായിരിക്കും.! ഇനി ഈ വനത്തിൽ ഒറ്റപ്പെട്ടു ജീവിക്കാൻ വയ്യ.

സതി സുധാകരൻ പൊന്നുരുന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments