Friday, June 12, 2026
Homeകായികംവഞ്ചിയൂരിലെ വെടിവെയ്പ്പ് : പ്രതിയായ യുവ ഡോക്ടറുടെ മുൻ സുഹൃത്തായ സുജിത്തിനെതിരെ ബലാൽസംഗത്തിന് കേസെടുത്തു

വഞ്ചിയൂരിലെ വെടിവെയ്പ്പ് : പ്രതിയായ യുവ ഡോക്ടറുടെ മുൻ സുഹൃത്തായ സുജിത്തിനെതിരെ ബലാൽസംഗത്തിന് കേസെടുത്തു

തിരുവനന്തപുരം — തിരുവനന്തപുരത്ത് യുവ വനിതാ ഡോക്ടർ വീട്ടിൽ കയറി വെടിവെച്ച സംഭവം പുതിയ വഴിത്തിരിവിൽ. പ്രതിയായ യുവ ഡോക്ടടറുടെ മൊഴിയിൽ മുൻ സുഹൃത്തിനതിരെ ബലാൽസംഗത്തിന് കേസെടുത്തു. വഞ്ചിയൂർ സ്വദേശിയും പ്രതിയായ യുവ ഡോക്ടറുടെ മുൻ സുഹൃത്തുമായ സുജിത്തിനെതിരെയാണ് കേസ് എടുത്തത്.

സുജിത്തിൻ്റെ വീട്ടിൽ കയറി ഭാര്യയെ യുവ വനിതാ ഡോക്ടടർ വെടിവെച്ചിരുന്നു. സുജിത്ത് തന്നെ പീഡിപ്പിച്ചതിന് പ്രതികാരമായാണ് വീട്ടിൽ കയറി ഭാര്യയെ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചതെന്നാണ് പ്രതിയുടെ മൊഴി. കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയാണ് സുജിത്തിൻ്റെ ഭാര്യക്ക് നേരെ വെടിയുതിർത്തത്.

പ്രതിയായ യുവ വനിതാ ഡോക്ടറും സുജിത്തും തമ്മിൽ ഏറെ നാളായി സൌഹൃദത്തിലായിരുന്നു. സുജിത്ത് കൊല്ലത്തുള്ള  സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ആർ.ഒ ആയിരുന്നപ്പൊഴാണ് അവിടെ തന്നെ ജോലിചെയ്തിരുന്ന പ്രതിയുമായി പരിചയപ്പെട്ടതും സൗഹൃത്തിലായതും. എട്ടുമാസത്തെ സൌഹൃദത്തിന് ശേഷം സുജിത്ത് പ്രതിയിൽ നിന്ന് അകലുകയും മൂന്ന് വർഷം മുൻപ് മാലിയിൽ ജോലികിട്ടി പോവുകയും ചെയ്തു.

സുജിത്തിൻ്റെ ഭാര്യയെ അക്രമിക്കാനുള്ള പദ്ധതികൾ പ്രതിയായ വനിതാ ഡോക്ടർ ഒരുവർഷം മുന്നേതന്നെ തയാറാക്കിയിരുന്നു. യൂട്യൂബും ത്രില്ലർ സിനിമകളും കണ്ടാണ് അക്രമണത്തിന് പ്രതി പദ്ധതി ഇട്ടത്. കൃത്യം നടത്താനായി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് വന്ന കാറിൽ ഘടിപ്പിക്കാനുള്ള വ്യാജ നമ്പർ പ്ളേറ്റ് ഒരുവർഷം മുന്നേ തന്നെ എറണാകുളത്തു നിന്ന് പ്രതി സംഘടിപ്പിച്ചിരുന്നു . മുൻപ് സുജിത്തിൻറെ വീട്ടിലെത്തി പ്രതി വീടും പരിസരവുമെല്ലാം നോക്കി വച്ചിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com