Saturday, December 7, 2024
Homeകേരളംതൃശ്ശൂർ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; എതിരെ വന്ന യാത്രക്കാര്‍ ബഹളം വച്ചതോടെ ഒഴിവായത് വൻ ദുരന്തം`*

തൃശ്ശൂർ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; എതിരെ വന്ന യാത്രക്കാര്‍ ബഹളം വച്ചതോടെ ഒഴിവായത് വൻ ദുരന്തം`*

തൃശ്ശൂര്‍: ഗുരുവായൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് തീ പിടിച്ചത്. ഓടുന്ന ബസിൽ തീ പടർന്നതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. എതിരെ വന്ന യാത്രക്കാര്‍ തീ കണ്ട് ബഹളംവച്ചാണ് ബസ് നിർത്തിച്ചത്.

മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം രാവിലെ 11 മണിയോടെയാണ് സംഭവം. ഡിപ്പോയില്‍ നിന്ന്ബസ്പുറപ്പെട്ടയുടന്‍ മുന്‍വശത്ത് നിന്ന് പുക ഉയര്‍ന്നിരുന്നു. മമ്മിയൂര്‍ ക്ഷേത്രത്തിന് സമീപം എത്തിയതോടെ തീ ആളിക്കത്തി. എതിരെ വന്ന വാഹനയാത്രക്കാര്‍ ബഹളം വച്ചതോടെ ബസ്നിര്‍ത്തി. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും സമീപത്തെ കടകളില്‍ നിന്ന് അഗ്‌നിശമന ഉപകരണങ്ങള്‍ കൊണ്ടു വന്ന് തീയണച്ചു.യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റി വിട്ടു.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments