Sunday, September 15, 2024
Homeകേരളം49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന്

49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന്

സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ജൂലൈ നാല് മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും.

മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് (ജൂലൈ രണ്ട്) മുതൽ നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ളോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ടുവരുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റചട്ടം ബാധകമാണ്. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും, മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.

ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടർപട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് , താലൂക്ക് ഓഫീസുകളിലും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ( sec.kerala.gov.in ) ലഭ്യമാണ്. ജില്ലാപഞ്ചായത്ത് നിയോജകമണ്ഡലത്തിൽ മത്സരിക്കുന്നതിന് 5000 രൂപയും ബ്ളോക്ക് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വാർഡുകളിൽ മത്സരിക്കുന്നതിന് 4000 രൂപയും ഗ്രാമപഞ്ചായത്തുകളിൽ 2000 രൂപയുമാണ് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നിക്ഷേപതുകയായി കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അവയുടെ പകുതി തുക മതിയാകും.

അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫോമിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി നൽകണം. ജില്ലാപഞ്ചായത്ത് വാർഡിൽ 1,50,000 രൂപയും, ബ്ളോക്ക് പഞ്ചായത്ത് നിയോജകമണ്ഡലത്തിലും, മുനിസിപ്പാലിറ്റി വാർഡിലും 75,000 രൂപയും, ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലത്തിൽ 25,000 രൂപയുമാണ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധി.

വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു ജില്ലാപഞ്ചായത്ത് വാർഡിലും നാല് ബ്ളോക്ക് പഞ്ചായത്ത് വാർഡുകളിലും ആറ് മുനിസിപ്പാലിറ്റി വാർഡുകളിലും 38 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

ജില്ല, തദ്ദേശസ്ഥാപനം, വാർഡ് നമ്പരും പേരും ക്രമത്തിൽ :

ക്രമ നമ്പർ

ജില്ല

തദ്ദേശ സ്ഥാപനത്തിന്റെ നമ്പരും പേരും

നിയോജക മണ്ഡലത്തിന്റെ/

വാർഡിന്റെ നമ്പരും പേരും

1

തിരുവനന്തപുരം

ഡി.01 തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

09-വെള്ളനാട്

2

തിരുവനന്തപുരം

എം.03 ആറ്റിങ്ങൽ മുനിസിപ്പൽ കൗൺസിൽ

22-ചെറുവള്ളിമുക്ക്

3

തിരുവനന്തപുരം

എം.03 ആറ്റിങ്ങൽ മുനിസിപ്പൽ കൗൺസിൽ

28-തോട്ടവാരം

4

തിരുവനന്തപുരം

ജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്

15-കരിമൻകോട്

5

തിരുവനന്തപുരം

ജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്

19-മടത്തറ

6

തിരുവനന്തപുരം

ജി.50 പെരിങ്ങമല ഗ്രാമപഞ്ചായത്ത്

18-കൊല്ലായിൽ

7

തിരുവനന്തപുരം

ജി.54 കരവാരം ഗ്രാമപഞ്ചായത്ത്

12-പട്ട്ള

8

തിരുവനന്തപുരം

ജി.54 കരവാരം ഗ്രാമപഞ്ചായത്ത്

16-ചാത്തമ്പാറ

9

കൊല്ലം

ജി.06 തൊടിയൂർ ഗ്രാമപഞ്ചായത്ത്

01-പുലിയൂർ വഞ്ചിവെസ്റ്റ്

10

കൊല്ലം

ജി.09 ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത്

13-കുമരംചിറ

11

കൊല്ലം

ജി.31 കരവാളൂർ ഗ്രാമപഞ്ചായത്ത്

10-കരവാളൂർ ഠൗൺ

12

കൊല്ലം

ജി.35 പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്

05-കാഞ്ഞിരംപാറ

13

പത്തനംതിട്ട

ജി.31 ചിറ്റാർ ഗ്രാമപഞ്ചായത്ത്

02-പന്നിയാർ

14

പത്തനംതിട്ട

ജി.50 ഏഴംകുളം ഗ്രാമപഞ്ചായത്ത്

04-ഏഴംകുളം

15

ആലപ്പുഴ

ജി.37 രാമങ്കരി ഗ്രാമപഞ്ചായത്ത്

13-വേഴപ്രപടിഞ്ഞാറ്

16

ആലപ്പുഴ

ജി.39 ചെറിയനാട് ഗ്രാമപഞ്ചായത്ത്

04-അരിയന്നൂർശ്ശേരി

17

ആലപ്പുഴ

ജി.59 മാന്നാർ ഗ്രാമപഞ്ചായത്ത്

11-കുട്ടംപേരൂർ എ

18

കോട്ടയം

ജി.02 ചെമ്പ് ഗ്രാമപഞ്ചായത്ത്

01-കാട്ടിക്കുന്ന്

19

കോട്ടയം

ജി.70 പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്

20-പൂവൻതുരുത്ത്

20

കോട്ടയം

ജി.54 വാകത്താനം ഗ്രാമപഞ്ചായത്ത്

11-പൊങ്ങന്താനം

21

ഇടുക്കി

എം.20 തൊടുപുഴ മുനിസിപ്പൽ കൗൺസിൽ

09-പെട്ടേനാട്

22

ഇടുക്കി

ബി.58 ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്

06-തോപ്രാംകുടി

23

ഇടുക്കി

ജി.20 ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്

08-പാറത്തോട്

24

ഇടുക്കി

ജി.31 അറക്കുളം ഗ്രാമപഞ്ചായത്ത്

06-ജലന്ധർ

25

എറണാകുളം

ജി.05 ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്

08-തോപ്പ്

26

എറണാകുളം

ജി.25 വാഴക്കുളം ഗ്രാമപഞ്ചായത്ത്

08-മുടിക്കൽ

27

എറണാകുളം

ജി.27 ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്

09-കൊടികൂത്തുമല

28

തൃശ്ശൂർ

ബി.89 വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്

07-കൊമ്പത്തുകടവ്

29

തൃശ്ശൂർ

ജി.17 മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്

11-വണ്ടിപ്പറമ്പ്

30

തൃശ്ശൂർ

ജി.39 പാവറട്ടി ഗ്രാമപഞ്ചായത്ത്

01-കാളാനി

31

പാലക്കാട്

ബി.101 കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്

02-പാലത്തുള്ളി

32

പാലക്കാട്

ജി.38 തച്ചമ്പാറ ഗ്രാമപഞ്ചായത്ത്

05-മുണ്ടമ്പലം

33

പാലക്കാട്

ജി.42 ഷോളയൂർ ഗ്രാമപഞ്ചായത്ത്

01-കോട്ടത്തറ

34

പാലക്കാട്

ജി.48 മങ്കര ഗ്രാമപഞ്ചായത്ത്

04-കൂരാത്ത്

35

പാലക്കാട്

ജി.67 പുതുനഗരം ഗ്രാമപഞ്ചായത്ത്

02-തെക്കത്തിവട്ടാരം

36

മലപ്പുറം

എം.45 മലപ്പുറം മുനിസിപ്പൽ കൗൺസിൽ

39-പൊടിയാട്

37

മലപ്പുറം

ജി.52കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്

17-കൂട്ടിലങ്ങാടി

38

മലപ്പുറം

ജി.81 മൂന്നിയൂർ ഗ്രാമപഞ്ചായത്ത്

02-വെള്ളായിപ്പാടം

39

മലപ്പുറം

ജി.93 വട്ടംകുളം ഗ്രാമപഞ്ചായത്ത്

14-എടപ്പാൾ ചുങ്കം

40

കോഴിക്കോട്

ബി.121 തൂണേരി ബ്ലോക്ക് പഞ്ചായത്ത്

02-പാറക്കടവ്

41

കോഴിക്കോട്

ജി.38 ഉള്ള്യേരി ഗ്രാമപഞ്ചായത്ത്

03-തെരുവത്ത് കടവ്

42

കോഴിക്കോട്

ജി.60 ഓമശ്ശേരി ഗ്രാമപഞ്ചായത്ത്

17-മങ്ങാട് ഈസ്റ്റ്

43

കോഴിക്കോട്

ജി.63 കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

03-മാട്ടുമുറി

44

കണ്ണൂർ

എം.55 തലശ്ശേരി മുനിസിപ്പൽ കൗൺസിൽ

18-പെരിങ്കളം

45

കണ്ണൂർ

ജി.12 കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്

07-ആലക്കാട്

46

കണ്ണൂർ

ജി.31 പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത്

01-മണ്ണേരി

47

കാസർഗോഡ്

എം.59 കാസർഗോഡ് മുനിസിപ്പൽ കൗൺസിൽ

24-ഖാസിലേൻ

48

കാസർഗോഡ്

ജി.17 മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്

03-കോട്ടക്കുന്ന്

49

കാസർഗോഡ്

ജി.17 മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്

14-കല്ലങ്കൈ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments