Wednesday, June 17, 2026
Homeകേരളംകേരളത്തില്‍ അടുത്ത മൂന്നു മണിക്കൂറിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

കേരളത്തില്‍ അടുത്ത മൂന്നു മണിക്കൂറിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം:-  കേരളത്തിൽ അടുത്ത മൂന്നു മണിക്കൂറില്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 270 ആയി. 1592 പേരെ രക്ഷപ്പെടുത്തി. 8304 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുകയാണ്. വയനാട്ടിലെ ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസമാണിന്ന്. ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ റെഡ് അലേര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

പരിക്കേറ്റ 90 പേര്‍ വയനാട്ടിലെ വിവിധ ആശുപത്രികളിലുണ്ട്. ബുധനാഴ്ച മാത്രം 74 മൃതദേഹം പുറത്തെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു. തിങ്കള്‍ അര്‍ധരാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന് ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയില്‍  മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ എത്തിച്ചാണ് തിരച്ചില്‍ തുടരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com