കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറിന്റെ പേരിൽ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമം. പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന വ്യാജേന നിരവധി പേർക്ക് വിളിയെത്തി.ഷാഫി പറമ്പിലിനെ പ്രതി ഫോണിൽ ബന്ധപ്പെട്ടു. എംപിമാർ, എംഎൽഎമാർ എന്നിവരെയാണ് തട്ടിപ്പ് സംഘം പ്രധാനമായും വലയിലാക്കാൻ ശ്രമിച്ചത്.വയനാട് എംപിയുടെ പിഎസിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഷാഫിക്കും ഡീൻ കുര്യാക്കോസിനും വിളിയെത്തിയിരുന്നു. ഇരുവർക്കും ഉന്നത പദവികളാണ് വാഗ്ദാനം നൽകിയത്. ഇന്നലെ എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോളെത്തിയിരുന്നു. കോടികളാണ് പ്രതിഫലമായി ചോദിച്ചത്. സംഭവത്തിൽ പ്രിയങ്കയുടെ സെക്രട്ടറി പരാതി നൽകിയിരിക്കുകയാണ്.
വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞാണ് ഇവരെ വിളിച്ചത്. കോടികള്‍ നല്കിയാല് ഉന്നത സ്ഥാനങ്ങള്‍ നല്‍കാമെന്നാണ് വാഗ്ദാനം. ആള്‍മാറാട്ടം, വഞ്ചന, സാമ്പത്തിക തട്ടിപ്പു ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. കോടികള്‍ നല്കിയാല് ഷാഫിക്കും ഡീനിനും ഉന്നത പദവികള്‍, കൂടെയുള്ളവര്‍ക്കും മികച്ച പദവികള്‍ നല്‍കാമെന്നും ഫോണ്‍ സന്ദേശത്തില്‍ പറയുന്നു.
ഫോണ്‍കോള്‍ വന്ന നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നല്കിയാല് മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. വയനാട് എംപിയുടെ ഓഫീസില്‍നിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. സംഭവത്തില്‍ വിദ്യാ ബാലകൃഷ്ണന് എംഎല്‍എ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ വയനാട് സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.



