ചെങ്ങന്നൂർ തിട്ടമേൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
കുന്നത്തുരേത്ത് മോഹനൻ കെ. 73 – നെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചെവ്വാഴ്ച 11. മണിയോടെ യാണ് മൃതദേഹം കണ്ടത്.
2-ദിവസമായി വീട്ടിൽ ആളനക്കമില്ലാത്തതിനെ തുടർന്ന് സമീപ വാസികൾ വാർഡ് മെമ്പർ സിനി ബിജുവിനെ വിവരമറിയിക്കുകയും ഇവർ എത്തി പരിശോധിച്ചപ്പോൾ ആണ് ഇയാൾ തൂങ്ങി മരിച്ചതായി കണ്ടത്. ഉടൻ തന്നെ ചെങ്ങന്നൂർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വർഷങ്ങളായി ഇയാൾ തനിച്ചാണ് താമസം. അരുൺ, അജി എന്നിങ്ങനെ രണ്ട് ആൺ മക്കളാണ് ഇയാൾക്കുള്ളത്. ഇവർ ജോലി സംബന്ധമായി ബംഗളൂരിൽ ആണ് ഉള്ളത്.
ചെങ്ങന്നൂർ ഗ്രഡ് എസ്.ഐ രാജേഷ് കുമാർ ഡി.പ്രവീൺലാൻ, അനസ് എന്നിവരെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. പരേതയായ ഓമനയാണ് ഭാര്യ.



