2026-27 അധ്യയന വർഷത്തെ എൻജിനീയറിംഗ്, ഫാർമസി തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് ടു /തത്തുല്യ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജൂൺ 7-ൽ നിന്ന് 2026 ജൂൺ 14 വരെ ദീർഘിപ്പിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.
നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്പ്രവേശന പരീക്ഷാ കമ്മീഷണറുടെ നടപടി.



