Friday, December 12, 2025
Homeഇന്ത്യപുതുക്കാത്ത ഗാര്‍ഹിക സിലിണ്ടറുകളുടെ സബ്‌സിഡി റദ്ദാക്കും.

പുതുക്കാത്ത ഗാര്‍ഹിക സിലിണ്ടറുകളുടെ സബ്‌സിഡി റദ്ദാക്കും.

എല്‍പിജി പാചകവാതക ഗാര്‍ഹിക സിലിണ്ടറിൻ്റെ കെവൈസിപുതുക്കണമെന്ന് പൊതുമേഖലഎണ്ണക്കമ്പനികള്‍. ലഭിക്കുന്ന സബ്‌സിഡി നിലനിര്‍ത്താന്‍ എല്ലാ വർഷവുംപുതുക്കമമെന്നാണ് തീരുമാനം. പ്രധാനമന്ത്രി ഉജ്വലയോജനപദ്ധതിയിലുള്‍പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള്‍ 2026 മാര്‍ച്ച്‌ 31-ന് മുന്‍പ് കെവൈസി പുതുക്കണം എന്നാണ് നിര്‍ദേശം. ഇ-കെവൈസിപൂര്‍ത്തിയാക്കാത്തവര്‍ക്ക്സബ്‌സിഡിക്ക് അര്‍ഹതയുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയവും വ്യക്തമാക്കി.

വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറുകള്‍ക്കാണ് പരിശോധനനിർബന്ധമാക്കിയത്. ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കില്‍, എട്ടാമത്തെയുംഒൻപതാമത്തെയുംസിലിണ്ടറുകള്‍ക്കുള്ള സബ്സിഡി തടഞ്ഞുവയ്ക്കും. മാർച്ച്‌ 31-ന് മുമ്പ് ചെയ്താല്‍, സബ്സിഡി തിരികെ ലഭിക്കും. തീയതിക്കുള്ളില്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍, സബ്സിഡി റദ്ദാക്കപ്പെടും.

നേരത്തെ ബയോമെട്രിക് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയവരും കെവൈസി അപ്‌ഡേഷന്‍ മാര്‍ച്ച്‌ 31-ന് അകം പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം സാമ്പത്തിക വര്‍ഷത്തിലെ 8, 9 റീഫില്ലുകളുടെ സബ്‌സിഡിക്ക് യോഗ്യതയുണ്ടാവില്ല. അടുത്ത ഘട്ടത്തില്‍ സബ്‌സിഡി പൂര്‍ണമായും റദ്ദാകുമെന്നുമാണ് അറിച്ചിരിക്കുന്നത്.

ഗാര്‍ഹിക സിലിണ്ടറിന് 9 റീഫില്ലുകള്‍ക്കും ഓരോന്നിനും 300 രൂപയാണ് സബ്‌സിഡിയായി ലഭിക്കുക. പണം യഥാര്‍ഥ ഉടമകള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് അപ്‌ഡേഷന്‍ എന്നാണ് കമ്പനി വാദം. LPG e-KYC എങ്ങനെ അപ്ഡേറ്റ് ചെയ്യാൻ ഇന്ത്യൻ ഓയില്‍, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച്‌ അവരുടെ ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യാം. സേവനത്തിന് യാതൊരു നിരക്കും ഈടാക്കില്ല. സംശയങ്ങള്‍ക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com