Thursday, April 18, 2024
HomeKerala🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 08| വെള്ളി ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 08| വെള്ളി ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

അത്യാഹിതങ്ങളാണ് നമുക്ക് ചിലപ്പോൾ ശാശ്വതമായ തിരിച്ചറിവ് നൽകുന്നത്, കാരണം അവയ്‌ക്ക് ചങ്ങാത്തങ്ങളെ ഉരച്ചുനോക്കാനുള്ള കഴിവുണ്ട്.

നല്ലനേരത്തെ ആഘോഷങ്ങളിൽ സന്നിഹിതരായവരെല്ലാം ചേർന്ന് തീർക്കുന്നതല്ല സുഹൃദ്‌വലയം, ആകസ്‌മികതയിലും അപകടങ്ങളിലും ഒരുമിക്കുന്ന അപൂർവ വ്യക്തികളുടെ ആശ്ലേഷമാവണം അത്.

അസ്തിത്വമില്ലാത്ത ആൾക്കൂട്ടത്തെ വിശ്വസിക്കുന്നവർക്ക് ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതുപോലും മനസ്സിലാകില്ല, ഒഴികഴിവുള്ള സൗഹൃദങ്ങളെ എപ്പോഴും നാം സൂക്ഷിക്കണം.

ശത്രുക്കളിൽ ആരും പ്രതീക്ഷ അർപ്പിക്കാറില്ല, പക്ഷേ, സൗഹൃദങ്ങളെ വിശ്വാസത്തിലെടുക്കും. ശത്രുക്കളുടെ കുടിലതയെക്കാൾ സൂക്ഷിക്കേണ്ടത് കൂടെനില്ക്കുന്നവരുടെ നിസ്സംഗതയാണ് എന്നോർക്കുക.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments