Friday, August 28, 2026
Homeഇന്ത്യതാത്കാലിക നിയന്ത്രണത്തിനെതിരെ ടെലിഗ്രാം നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും

താത്കാലിക നിയന്ത്രണത്തിനെതിരെ ടെലിഗ്രാം നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും

താത്കാലിക നിയന്ത്രണത്തിനെതിരെ ടെലിഗ്രാം നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ 10:30 ന് ആയിരിക്കും വിധി പ്രസ്താവിക്കുക. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കപ്പെടുന്നു.

തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറ്റവും സൗകര്യപ്രദമായ പ്ലാറ്റ്ഫോം, സൈബർ സുരക്ഷയ്ക്ക് ടെലിഗ്രാം വെല്ലുവിളി ഉയർത്തുന്നു എന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

ക്രമക്കേട് തടയുന്നതിന് ടെലിഗ്രാമിൽ മതിയായ സംവിധാനങ്ങൾ ഇല്ലെന്നും പരീക്ഷക്ക് മുന്നോടിയായാണ് നിയന്ത്രണമേർപ്പെടുത്തിയതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. പ്ലാറ്റ്ഫോമിലൂടെ പ്രചരിച്ച ചോദ്യപേപ്പറുകൾ വ്യാജമാണെന്നായിരുന്നു ടെലിഗ്രാമിൻ്റെ വാദം.

അതേസമയം, 21-ന് നടക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും കോപ്പിയടിയും തടയുന്നതിൻ്റെ ഭാഗമായാണ് ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ നടപടിക്കെതിരെയാണ് ടെലിഗ്രാം ഹൈക്കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ