Saturday, July 19, 2025
Homeസിനിമതിരിച്ചു വരവിനൊരുങ്ങി മേഘ്നാ രാജ്; 'ഹന്ന' റിലീസിനൊരുങ്ങുന്നു.

തിരിച്ചു വരവിനൊരുങ്ങി മേഘ്നാ രാജ്; ‘ഹന്ന’ റിലീസിനൊരുങ്ങുന്നു.

മേഘന രാജ്, ഷീലു എബ്രഹാം, സംവിധായകൻ രാജ എന്നിവർ ഒന്നിച്ചെത്തുന്ന പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘ഹന്ന’യുടെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി. രാഷ്ട്രീയക്കാരനായ അച്ഛനും ജേണലിസ്റ്റായ മകളും തമ്മിലുള്ള ആത്മബന്ധവും സങ്കർഷങ്ങളും പറയുന്നതാണ് ചിത്രം. ജെ സേവിയർ എന്ന ജേണലിസ്റ്റിന്റെ ‘സീബ്രവരകൾ’ എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ക്രയോണ്‍സ്, താങ്ക് യൂ വെരി മച്ച് എന്നീ ചിത്രങ്ങൾക്ക് ശേഷം സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡുക്യു ഡിവൈസിൻ്റെ ബാനറിൽ എഫ്. ഷംനാദാണ് നിർമ്മിക്കുന്നത്. ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ്, ബോർൺ സൗത്ത് ഫിലിംസ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്.

‘ഹന്ന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് മേഘന രാജ് തന്നെയാണ്. വൈഗ, സുരേഖ, സോണിയ, എഫ്. ഷംനാദ്, മോഹൻ ശർമ്മ, രാജ, ഭീമൻ രഘു, ബൈജു, ശബരി കൃഷ്ണൻ, രമാദേവി, സേതു ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പ്രതീഷ് നെന്മാറ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഹാഷിമാണ് ചെയ്തിരിക്കുന്നത്. രാജീവ് ആലുങ്കൽ ഒരുക്കിയ വരികൾക്ക് പെരുമ്പാവൂർ ജി രവീന്ദ്രനാഥാണ് സം​ഗീതം പകർന്നിരിക്കുന്നത്. അശ്വിൻ വിജയിടേതാണ് പശ്ചാത്തലസംഗീതം. യേശുദാസ്, ചിത്ര എന്നിവരാണ് ​ഗായകർ.

കോ പ്രൊഡ്യൂസർ: ഹൈ ഹോപ്സ് ഫിലിംസ്, പ്രൊജക്ട് ഡിസൈനർ: പ്രകാശ് തിരുവല്ല, പ്രൊഡക്ഷൻ കൺട്രോളർ: ദാസ് വടക്കഞ്ചേരി, കലാസംവിധാനം: അനീഷ് കൊല്ലം, വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമരപുരം, മേക്കപ്പ്: അനിൽ നേമം , അസോസിയേറ്റ് ഡയറക്ടർ: വിനയൻ, മാർക്കറ്റിംങ്: താസാ ഡ്രീം ക്രിയേഷൻസ്, ഡിഐ: മാഗസിൻ മീഡിയ, സൗണ്ട് ഡിസൈൻ: സോണി ജെയിംസ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ്, കളറിസ്റ്റ്: സെൽവിൻ വർ​ഗ്ഗീസ്, ഡിസൈൻ: മാജിക് മൊമൻ്റ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഉടൻ റിലീസിനെത്തുന്ന ചിത്രം ഹൈസിൻ ഗ്ലോബൽ വെൻച്ചേഴ്സ് ആണ് തീയേറ്ററുകളിൽ എത്തിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ