Wednesday, June 24, 2026
Homeകായികംപാരീസ് ഒളിംപിക്സ്: ഇന്ത്യൻ വനിത ടീം ടേബിൾ ടെന്നിസിൽ ക്വാർട്ടറിൽ

പാരീസ് ഒളിംപിക്സ്: ഇന്ത്യൻ വനിത ടീം ടേബിൾ ടെന്നിസിൽ ക്വാർട്ടറിൽ

പാരീസ്: പാരീസ് ഒളിംപിക്സ് ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ വനിതാ ടീം ക്വാർട്ടർ ഫൈനലിൽ. റൊമാനിയൻ വനിത ടീമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം. 3-2 വിജയമാണ് ഇന്ത്യൻ സംഘം നേടിയത്. ശ്രീജ അകുല, അർച്ചന കമ്മത്ത്, മണിക ബത്ര എന്നിവർ ഉൾപ്പെട്ടതായിരുന്നു ഇന്ത്യൻ ടീം. എലിസബത്ത സമാര, അദീന ഡയകോനു, ബെർണാഡെറ്റ് സാക്‌സ് എന്നിവരായിരുന്നു റൊമാനിയയ്ക്കായി മത്സരിച്ചത്.

ഇന്ത്യയ്ക്കായി ശ്രീജ അകുല-അർച്ചന കമ്മത്ത് എന്നിവർ ആദ്യ മത്സരത്തിനിറങ്ങി. റൊമാനിയയ്ക്കായി എലിസബത്ത സമാര-അദീന ഡയകോനു എന്നിവരാണ് ആദ്യ മത്സരത്തിനിറങ്ങിയത്. നേരിട്ടുള്ള ഗെയിമുകൾക്ക് (3-0) ഇന്ത്യൻ സംഘം ആദ്യ മത്സരം വിജയിച്ചു. സ്കോർ 11-9, 12-10, 11-7.

രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കായി മണിക ബത്ര കളത്തിലെത്തി. റൊമാനിയൻ താരം ബെർണാഡെറ്റ് സാക്‌സുമായാണ് മത്സരം നടന്നത്. ഇന്ത്യൻ താരത്തിന് കാര്യമായ വെല്ലുവിളി ഉയർത്താൻ ബെർണാഡെറ്റ് സാക്‌സിന് കഴിയാതിരുന്നതോടെ മണിക അനായാസം മത്സരം വിജയിച്ചു. 3-0ത്തിനായിരുന്നു ഇന്ത്യയുടെ വിജയം. സ്കോർ 11-5, 11-7, 11-7.

നിർണായകമായ മൂന്നാം മത്സരത്തിൽ ശ്രീജ അകുല ഇന്ത്യയ്ക്കായും എലിസബത്ത സമാര റൊമാനിയയ്ക്കായും മത്സരത്തിനിറങ്ങി. ഈ മത്സരത്തിലെ രണ്ടാം ഗെയിമിലാണ് ഇന്ത്യ ആദ്യമായി പരാജയപ്പെട്ടത്. ഇത്തവണ കടുത്ത മത്സരം നേരിട്ട ഇന്ത്യൻ താരം ശ്രീജ അകുല 2-3 എന്ന ഗെയിമിൽ പരാജയപ്പെട്ടു. സ്കോർ 11-8, 4-11, 11-7, 6-11, 8-11.

നാലാം മത്സരത്തിൽ അർച്ചന കമ്മത്തും ബെർണാഡെറ്റ് സാക്‌സുമായാണ് ഏറ്റുമുട്ടിയത്. ഇതിൽ ഇന്ത്യ പരാജയപ്പെട്ടു. സ്കോർ 5-11, 11-8, 11-7, 9-11, എന്നിങ്ങനെയായിരുന്നു വിവിധ ഗെയിമുകളിലെ സ്കോർ. ഇതോടെ ആകെ മത്സര വിജയങ്ങൾ 2-2 ആയി.

വിജയിയെ തീരുമാനിക്കുന്ന അഞ്ചാം മത്സരത്തിൽ മണിക ബത്രയും സമാര-അദീന ഡയകോനുവുമായിരുന്നു ഏറ്റുമുട്ടൽ. ഇതിൽ ആദ്യ ഗെയിം 11 -5 നും രണ്ടാം ഗെയിം 11- 9 നും ഇന്ത്യൻ താരം സ്വന്തമാക്കിയ താരം നിർണ്ണായകമായ മൂന്നാം ഗെയിമും 11- 9 ന് സ്വന്തമാക്കി ഇന്ത്യയെ ക്വാർട്ടറിലേക്ക് നയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com