Wednesday, June 24, 2026
Homeകേരളംവയനാട് പുനരധിവാസത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സാലറി ചലഞ്ച് നിർദ്ദേശിച്ചു

വയനാട് പുനരധിവാസത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സാലറി ചലഞ്ച് നിർദ്ദേശിച്ചു

തിരുവനന്തപുരം: റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്.

10 ദിവസത്തെ ശമ്പളം നൽകാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്. ഉരുല്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി 1000 കോടി എങ്കിലും വരുമെന്നാണ് സർക്കാരിന്‍റെ കണക്ക് കൂട്ടല്‍. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാൻ സർവീസ് സംഘടനകൾക്ക് ഇടയിൽ ധാരണയായിട്ടുണ്ട്.

സാലറി ചലഞ്ച് നിർബന്ധം ആക്കരുതെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. ചലഞ്ച് താല്പര്യമുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഗഡുക്കളായി നൽകാനും അവസരം നൽകണമെന്നും യോഗത്തില്‍ നിർദേശമുയര്‍ന്നു.  സർക്കാർ ഉടൻ ഉത്തരവ് ഇറക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com