Friday, August 28, 2026
Homeകേരളംതിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ തടോബ റ്റെയിൽസ് വൈൽഡ് ലൈഫ് ഫോട്ടൊഗ്രഫി എക്സിബിഷന് തുടക്കമായി

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ തടോബ റ്റെയിൽസ് വൈൽഡ് ലൈഫ് ഫോട്ടൊഗ്രഫി എക്സിബിഷന് തുടക്കമായി

വന്യജീവി സങ്കേതത്തിലൂടെ സഞ്ചരിക്കുമ്പോൾ കടുവകളെ കാണുന്നത് ഭാഗ്യമാണെന്നും നീണ്ട തപസ്യയിലൂടെ അത്തരം ഭാഗ്യം സിദ്ധിച്ചവരാണ് വൈൽഡ് ലൈഫ് ഫോട്ടൊഗ്രഫർമാരെന്നു മുൻ ചീഫ് സെക്രട്ടറി ഡോ. വേണു IAS (റിട്ട.) അഭിപ്രായപ്പെട്ടു.

ശ്രീ ജി. വിജയരാഘവൻ ( മുൻ CEO ടെക്നോപർക്ക് ) ഫോട്ടോ പ്രദർശനം വീക്ഷിക്കുന്നു

ലൈറ്റ്സോഴ്സ് ക്യാമറ വോക്കേഴ്‌സ് സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ വൈൽഡ് ലൈഫ് ഫോട്ടൊഗ്രഫി എക്സിബിഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൊച്ചി മുസിരിസ് ബിനാലെ ചെയർപെഴ്സൻ കൂടിയായ ഡോ. വേണു.

എം. എ. ലത്തീഫും ഭാര്യയും തങ്ങളുടെ ഫോട്ടോഗ്രാഫു കളോടൊപ്പം.

വന്യജീവി ഫോട്ടൊഗ്രഫർമാരായ ബാലൻ മാധവൻ, സുരേഷ് ഇളമൺ, ലൈറ്റ്സോഴ്‌സ് മെൻ്ററും സിനിമറ്റോഗ്രഫറും ചലച്ചിത്ര സംവിധായകനുമായ പ്രതാപ് ജോസഫ്, എം. എ. ലത്തീഫ്, ഷബീർ തുറക്കൽ, ഹാരിസ് ടി എം എന്നിവർ സംസാരിച്ചു.

ലൈറ്റ്സോഴ്‌സ് അംഗങ്ങളായ 20 ഫോട്ടൊഗ്രഫർമാർ മഹാരാഷ്ട്രയിലെ തടോബ ടൈഗർ റിസർവിൽ നിന്നും പലപ്പോഴായി പകർത്തിയ എൺപതോളം ചിത്രങ്ങളാണ് തടോബ റ്റെയിൽസിൽ പ്രദർശിപ്പിക്കുന്നത്. ഏപ്രിൽ 27ന് പ്രദർശനം സമാപിക്കും. ഇനിയുള്ള രണ്ടുദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ