Thursday, July 18, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 11 |...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 11 | ശനി

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

വെളിച്ചമേകുന്ന സൗഹൃദങ്ങൾ ആകട്ടെ നമ്മുടേത്
————————————————————-

ഒരു ഞണ്ട് കടൽത്തീരത്തുകൂടി ഓടിക്കളിയ്ക്കുകയായിരുന്നു. മണലിൽ പതിയുന്ന തൻ്റെ കാൽപ്പാദങ്ങളുടെ ഭംഗി, അതിനെ വല്ലാതെ രസിപ്പിച്ചു. പെട്ടെന്നാണ് വലിയൊരു തിര വന്ന് ഞണ്ടിൻ്റെ കാലടികൾ മുഴുവൻ മായിച്ചു കളഞ്ഞത്. ഞണ്ട് വിഷമത്തോടെ, തിരയോടു ചോദിച്ചു: “ഞാൻ നിന്നെ ആത്മ സുഹൃത്തായാണ് കരുതിയിരുന്നത്. എന്നിട്ട്, നീയെന്താണീ ചെയ്തത്?” തിര പറഞ്ഞു: ” ഒരു മീൻപിടുത്തക്കാരൻ, നിൻ്റെ കാൽപ്പാടുകളെ പിന്തുടരന്നുണ്ടായിരുന്നു. അതു കൊണ്ടാണ് ഞാനവയെ മായിച്ചു കളഞ്ഞത്”.

ഇടപെടലുകളാണ് ബന്ധങ്ങളുടെ ഊട്ടുപുര. അപകടമോ, ആകസ്മീകതയോ വരുമ്പോൾ, കൂടെ ആരുണ്ടാകും എന്നതാണ് യഥാർത്ഥ ബന്ധത്തിൻ്റെ അളവുകോൽ. അഘോഷങ്ങൾക്കിയിലെ ആൾക്കൂട്ടം, അത്യാഹിത വേളകളിൽ കൂടെ ഉണ്ടാകണമെന്നില്ല. അപകട വേളകളിൽ കാണിക്കുന്ന അപരിചിതത്വമാണ് ഒരു സ്നേഹിതനു കാട്ടാനാകുന്ന ഏറ്റവും വലിയ കാപട്യം. തീർച്ചയായും കൂടെയുണ്ടാകുമെന്നു കരുതിയിരുന്നവർ, പെട്ടന്ന് അപ്രത്യക്ഷമാകുമ്പോൾ, ആരുടേയും ആത്മവിശ്വാസം നഷ്ടമാകും.

നിഴലാകുന്ന ചങ്ങാത്തങ്ങളേക്കാൾ, വെളിച്ചമേകുന്ന സൗഹൃദങ്ങളേയാണ് ബഹുമാനിക്കേണ്ടത്. നിഴൽ അകമ്പടി സേവിക്കുകയേയുള്ളു. എന്നാൽ, വെളിച്ചം മുമ്പും പിമ്പും പ്രകാശ പൂരിതമാക്കും. സഹായകനും സംരക്ഷകനുമായ സഹചാരിയെ മാത്രമേ, പൂർണ്ണമായി വിശ്വസിക്കാനാകൂ; വിശ്വസിക്കാവൂ.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments