തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി. അബോർഷൻ മരുന്ന് കഴിച്ചാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. ഫയർഫോഴ്‌സ് കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞ് മരിച്ചു.
ഇന്നലെയാണ് തിരുവല്ലം വണ്ടിത്തടം സ്വദേശിയായ 20 വയസുള്ള എസ്എടി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. രോഗികളെ ചികിത്സിക്കുന്നതിനടുത്ത് കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കുന്നതിന് വേണ്ടിയുള്ള കെട്ടിടത്തിലെ ശുചിമുറിയിൽ കയറി യുവതി പ്രസവിക്കുകയായിരുന്നു. ശേഷം കുഞ്ഞിനെ ക്ലോസറ്റിനകത്തിട്ട് ഫ്ലഷ് ചെയ്തു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രി സ്ഥലത്തെത്തുകയും ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു. ഫയർഫോഴ്സ് സംഘമാണ് ക്ലോസറ്റ് ഉൾപ്പടെ വെട്ടിപ്പൊളിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. പൂർണ വളർച്ചയെത്തിയ കുഞ്ഞെന്നതാണ് പ്രാഥമിക വിവരം.



