Thursday, August 27, 2026
Homeകേരളം'മെയ്മോള്‍ മിടുക്കിയാണ്."സ്വയം വാദിച്ചു : വനം വകുപ്പിനെ മുട്ടുകുത്തിച്ചു :"സ്വമേധയാ ഹാജരായ ഹർജിക്കാരി മെയ്‌മോൾ പി...

‘മെയ്മോള്‍ മിടുക്കിയാണ്.”സ്വയം വാദിച്ചു : വനം വകുപ്പിനെ മുട്ടുകുത്തിച്ചു :”സ്വമേധയാ ഹാജരായ ഹർജിക്കാരി മെയ്‌മോൾ പി ഡേവിസ്സിനെ ഹൈക്കോടതി കേട്ടു

കാട്ടാന പതിവായി എത്തുന്ന സ്വന്തം സ്ഥലം റീബില്‍ഡ് കേരള ഡിവലപ്‌മെന്റ് പദ്ധതി പ്രകാരം സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ കോതമംഗലം തൃക്കാരിയൂര്‍ കുര്‍ബാനപ്പാറ പൈനാടത്ത് മെയ്മോള്‍ പൈനാടത്ത് തീരുമാനിച്ചത് 2018-ലാണ്.എന്നാല്‍ വിവിധ തടസ്സ വാദങ്ങള്‍ നിരത്തി വനം വകുപ്പ് വാചാലരായതോടെ നിയമവ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിച്ചു കൊണ്ട് മെയ്മോള്‍ ഇറങ്ങി . ഒടുവില്‍ ”മെയ്മോള്‍ മിടുക്കിയാണ്.” എന്ന് നിയമം ഒന്നാകെ പറയുന്നു . ആര്‍ക്കിയോളജിയിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദധാരിയാണ് മെയ്മോള്‍ പൈനാടത്ത്.

മെയ് മോളുടെ പിതാവ് നേരത്തേ മരണപ്പെട്ടു . അമ്മ മോളിയ്ക്ക് ശാരീരിക സുഖം ഇല്ല . കാട്ടാനയും മറ്റു വന്യ മൃഗങ്ങളും ഇറങ്ങുന്ന ഭൂമി വനം വകുപ്പിന് പ്രത്യേക പദ്ധതി പ്രകാരം നല്‍കിയാല്‍ നഷ്ടപരിഹാരം ലഭിക്കും എന്ന് സര്‍ക്കാര്‍ ഉത്തരവ് ഉള്ളതിനാല്‍ ഭൂമി വിട്ടു നല്‍കാന്‍ അപേക്ഷ നല്‍കി . ഭൂരേഖകള്‍ അപൂര്‍ണമാണെന്ന കാരണം പറഞ്ഞ് അപേക്ഷ വനം വകുപ്പ് നിരസിച്ചു . ഇതിനെ നിയമപരമായി എതിര്‍ക്കാന്‍ തീരുമാനിച്ചു .

വക്കീല്‍ ഫീസ്‌ ഉയര്‍ന്നത് ആണെന്ന് മനസ്സിലാക്കിയതോടെ കേസ് നടത്താന്‍ കെല്‍സയെ സമീപിച്ചു (കേരള ലീഗൽ സർവീസസ് അതോറിറ്റി) അവരും സഹായിച്ചില്ല . കേസ് സ്വയം നടത്താന്‍ നിയമ പുസ്തകത്തെ ആശ്രയിച്ചു .

നിയമ പുസ്തകങ്ങള്‍ പഠിച്ച് പ്രാഥമിക അറിവോടെ കേസ് ഫയല്‍ ചെയ്തു.ഹൈക്കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയ തെറ്റുകളൊക്കെ തിരുത്തി മുന്നോട്ടുപോയി. ഭൂമി വിലയായ 45 ലക്ഷത്തില്‍ പാതി നല്‍കാന്‍ കോടതി ഉത്തരവിട്ടു.പാതിത്തുക നല്‍കിയപ്പോള്‍ വനം വകുപ്പ് വീണ്ടും ചില മുടന്തന്‍ ന്യായ വാദങ്ങള്‍ നിരത്തി . ഭൂമി വനംവകുപ്പിന്റെ പേരിലേക്കു മാറ്റി രജിസ്റ്റര്‍ ചെയ്ത് നല്‍കിയാലേ ബാക്കി തുക നല്‍കാന്‍ കഴിയൂ എന്ന് വനം വകുപ്പ് നിലപാടെടുത്തു .

രണ്ടാം ഗഡു ഹൈക്കോടതിയില്‍ കെട്ടിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ആധാരം വനം വകുപ്പിന്റെ പേരിലേക്കു മാറ്റി നല്‍കിയതിന്റെ രേഖ ഹാജരാക്കി തുക കൈപ്പറ്റാന്‍ ഹൈക്കോടതി അനുമതി നല്‍കി.ഇവിടെയും മെയ്മോള്‍ തന്നെ വിജയിച്ചു .ആധാരം എഴുതി രജിസ്റ്റര്‍ ചെയ്തതും മെയ് മോള്‍ തനിയെയാണ് .

മെയ് മോളുടെ നിയമ യാത്ര തീര്‍ന്നിട്ടില്ല . ഇത്ര നാളും നടത്തിയ വനം വകുപ്പില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനും മെയ് മോള്‍ ഇറങ്ങി .നഷ്ടപരിഹാരത്തിന് വേണ്ടി ഉപഹര്‍ജിയും ഫയല്‍ ചെയ്തു. ഡിവിഷന്‍ ബെഞ്ച് വനംവകുപ്പിന്‍റെ വിശദീകരണം തേടിയിട്ടുണ്ട് .

നിയമം കൃത്യമായി പഠിച്ചാല്‍ അത് ജീവിതത്തില്‍ വളരെ വിജയം ആണെന്ന് മെയ് മോളുടെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാം . ഇവിടെ നിയമം കൃത്യമായി ഉണ്ട് .അത് പഠിച്ചാല്‍ ഏതൊരു പ്രതിസന്ധിയില്‍ നിന്നും സ്വയം കരകയറാം എന്നൊരു സന്ദേശം ആണ് മെയ് മോളുടെ വിജയത്തിലൂടെ തെളിച്ചമാകുന്നത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ