Tuesday, August 4, 2026
Homeകേരളംഓണക്കാല റേഷൻ ഇന്നു മുതല്‍ വിതരണം ചെയ്യും.

ഓണക്കാല റേഷൻ ഇന്നു മുതല്‍ വിതരണം ചെയ്യും.

തിരുവനന്തപുരം: ഓണക്കാല റേഷൻ വിതരണം ഇന്നു മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
ഉത്സവകാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ വിപണിയില്‍ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
എഎവൈ (മഞ്ഞ) കാർഡ് ഉടമകള്‍ക്ക് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കില്‍ വിതരണം ചെയ്യും.

മുൻഗണനാ (പിങ്ക്) കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി നല്‍കും. കടയിലെ സ്റ്റോക്കനുസരിച്ച്‌ ഗോതമ്പിന് പകരം കിലോയ്ക്ക് 9 രൂപ നിരക്കില്‍ ആട്ടയും ലഭിക്കും.
പൊതുവിഭാഗം സബ്‌സിഡി (നീല) കാർഡിലെ ഓരോ അംഗത്തിനും കിലോയ്ക്ക് 4 രൂപ നിരക്കില്‍ 2 കിലോ അരി, കിലോയ്ക്ക് 8.70 രൂപയ്ക്ക് 2 കിലോ സ്പെഷ്യല്‍ ഗോതമ്പ്, കൂടാതെ കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 3 കിലോ അരിയും ലഭിക്കും.

താലൂക്ക് സ്റ്റോക്കനുസരിച്ച്‌ കാർഡിന് പരമാവധി 4 കിലോ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് നല്‍കും.
പൊതുവിഭാഗം (വെള്ള) കാർഡിന് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 7 കിലോ അരിയും, പ്രത്യേക വിഹിതമായി കിലോയ്ക്ക് 8.70 രൂപയ്ക്ക് 2 കിലോ ഗോതമ്പും ലഭിക്കും. സ്റ്റോക്കനുസരിച്ച്‌ പരമാവധി 4 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും വിതരണം ചെയ്യും.
ക്ഷേമസ്ഥാപനങ്ങളിലെ (തവിട്ട്) കാർഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 2 കിലോ അരിയും, പ്രത്യേക വിഹിതമായി കിലോയ്ക്ക് 8.70 രൂപയ്ക്ക് 2 കിലോ ഗോതമ്പും ലഭിക്കും. താലൂക്കിലെ സ്റ്റോക്കനുസരിച്ച്‌ പരമാവധി 1 കിലോ ആട്ട 17 രൂപ നിരക്കില്‍ നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ