എറണാകുളം ജില്ലാ കലക്ടർ ജി.പ്രിയങ്കയുടെ പേജിൽ ഇന്നും ആളുകളുടെ വിമർശന കമൻറുകൾ. ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് മറ്റു ജില്ലകളിൽ നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ എറണാകുളത്ത് രാത്രി 11 കഴിഞ്ഞാണ് കലക്ടറുടെ പേജിൽ അറിയിപ്പ് വന്നത്.
പിള്ളേരൊക്കെ ഉറങ്ങുന്നതിനു മുൻപ് ഇക്കാര്യത്തിൽ തീരുമാനമെടുക്കണ്ടേ കലക്ടറേ എന്നാണ് പേജിൽ വന്ന വിമർശനം. കുട്ടികളുടെ കാര്യങ്ങൾക്കനുസരിച്ച് പല തരത്തിലുള്ള തയാറെടുപ്പുകളും മാതാപിതാക്കൾക്ക് നടത്താനുണ്ടെന്നും അൽപം കൂടി നേരത്തേ അവധിപ്രഖ്യാപനം പരിഗണിക്കണമെന്നുമാണ് കലക്ടറോട് ആളുകൾ ആവശ്യപ്പെടുന്നത്.



