Thursday, August 27, 2026
Homeകേരളംപാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദേശം; മലമ്പുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകൾ...

പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദേശം; മലമ്പുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകൾ ഇന്ന് തുറന്നേക്കും.

പാലക്കാട്: പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മലമ്പുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകൾ ഇന്നു തുറന്നേക്കും.ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ ഉയർത്തുന്നത്.മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തുന്നതിനാൽ കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദേശം ന‍ല്‍കിയിട്ടുണ്ട്.മീങ്കര ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഒരു സെൻറീമീറ്റർ വീതമാണ് ഉയർത്തുക.

ശിരുവാണി ഡാമിൻറെ ഷട്ടറുകൾ 50 സെന്‍റിമീറ്റർ വരെ ഉയർത്തും.കാഞ്ഞിരപ്പുഴ ഡാമിന്‍റേ.ും, മംഗലം ഡാമിന്‍റേ.ും ഷട്ടറുകൾ നിലവിൽ ഉയർത്തിയിരിക്കുകയാണ്.സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനത്തിലാണ് മഴ ശക്തമാകുന്നത്. അടുത്ത മണിക്കൂറുകളിൽ ഇത് ന്യൂനമർദ്ദമായേക്കും കേരളാ തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മറ്റന്നാൾ വരെ മഴ തുടർന്നേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ