തൃശ്ശൂർ റൂറൽ : 14-06-2025 തിയ്യതി ഉച്ചക്ക് 02.30 മണിക്ക് റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന യുവതിയെ ആണ് കാറിൽ വന്നയാൾ കാറിൽ കയറ്റി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ഈ സംഭവത്തിന് 14-06-2025 തിയ്യതി രാത്രി 08.22 മണിക്ക് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിലെ പ്രതിയായ ഒല്ലൂർ സെന്റ് സെബാസ്റ്റ്യൻ റോഡ് സ്വദേശി ആലപ്പാട്ട് വീട്ടിൽ ചാക്കോ ആലപ്പാട്ട് 31 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നിർദേശ പ്രകാരം മണിക്കുറുകൾക്കകം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സുരേഷ്.കെ.ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആലുവയിൽ നിന്നും കസ്റ്റഡിയിൽ എടുത്തു.