Saturday, June 27, 2026
Homeകേരളംമദ്യം കടത്താനും ബൈപ്പാസ്: തലശ്ശേരിയിൽ വൻ മദ്യവേട്ട; പയ്യന്നൂർ സ്വദേശി അറസ്റ്റിൽ.

മദ്യം കടത്താനും ബൈപ്പാസ്: തലശ്ശേരിയിൽ വൻ മദ്യവേട്ട; പയ്യന്നൂർ സ്വദേശി അറസ്റ്റിൽ.

തലശ്ശേരി : മാഹിയിൽ നിന്ന് കേരളത്തിലേക്ക് മദ്യത്തിൻ്റെ ഒഴുക്ക് ശക്തം. തലശ്ശേരിയിൽ വൻ മദ്യവേട്ട.പയ്യന്നൂർ സ്വദേശി 26 അറസ്റ്റിൽ . മദ്യം കടത്തിയ കാറും കസ്റ്റഡിയിൽ. എക്സൈസ് ഇൻസ്‌പെക്ടർ എം. കെ. മോഹൻ ദാസും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മാഹി- മുഴുപ്പിലങ്ങാട്, ദേശീയപാത 66 ടോൾ പ്ലാസ രണ്ടാം ലൈനിനു സമീപം വെച്ച് 117 ലിറ്റർ മദ്യം പിടികൂടിയത്.മദ്യംകടത്തിയ പയ്യന്നൂർ സ്വദേശി നവീൻ പി. നെഅറസ്റ്റ് ചെയ്തു. മദ്യം കടത്താൻ ഉപയോഗിച്ച KL 11 AK 7664 നമ്പർ ടാറ്റ ഇൻഡിഗോ കാറും കസ്റ്റഡിയിൽ എടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസിൽ നിന്നും ആദ്യമായാണ് ഇത്തരത്തിൽ മദ്യം പിടികൂടുന്നത്.ബൈപ്പാസ് തുറന്നതോടെ ഇതിലൂടെ മദ്യ കടത്ത് വ്യാപകമായിരിക്കുകയാണ്. ഇതോടെയാണ് എക്സൈസ് പരിശോധന നടത്തിയത്.

എക്സൈസ് ഉദ്യോഗസ്ഥരായ യു ഷെനിത്ത് രാജ്, ലെനിൻ എഡ്വർഡ് ബൈജേഷ്.കെ സുമേഷ് എം കെ, പ്രസന്നഎം. കെ . ഐശ്വര്യ പി പി ഡ്രൈവർ ബിനീഷ്. കെ എന്നിവർ അടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com