Tuesday, June 16, 2026
Homeകേരളംപകൽ ബുള്ളറ്റിലെത്തും, സ്കെച്ചിട്ട് രാത്രി ഷർട്ടിടാതെ മുഖംമൂടി ധരിച്ചെത്തി മോഷണം; ഷാജഹാനെ പൊക്കി പൊലീസ്.

പകൽ ബുള്ളറ്റിലെത്തും, സ്കെച്ചിട്ട് രാത്രി ഷർട്ടിടാതെ മുഖംമൂടി ധരിച്ചെത്തി മോഷണം; ഷാജഹാനെ പൊക്കി പൊലീസ്.

മലപ്പുറം: നൂറിലേറെ കേസുകളിൽ പ്രതിയായ അന്തർസംസ്ഥാന മോഷ്ടാവിനെ പിടികൂടി പൊലീസ്. മണവാളൻ ഷാജഹാൻ എന്ന് വിളിക്കുന്ന താനാളൂർ ഒഴൂർ കുട്ടിയമാക്കനകത്ത് ഷാജഹാനെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 29ന് കൊടിഞ്ഞി കുറുലിൽ ഒ.പി സൈതാലിയുടെ വീട്ടിൽനിന്ന് സ്വർണാഭരണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

വീടിനു പിറകിലെ ഗ്രില്ലിന്റെ പൂട്ട് തകർത്ത് അകത്തുകടന്നാണ് ഷാജഹാൻ മോഷണം നടത്തിയത്. മുറിയിൽ ഉറങ്ങിക്കിടന്ന സൈതാലിയുടെ മകൾ ഫൗസിയയുടെ രണ്ടര പവന്റെ പാദസരമാണ് ഇയാൾ മോഷ്ടിച്ചത്.എന്നാൽ ഫൗസിയ ഉണർന്ന് ബഹളമുണ്ടാക്കിയതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. ഷാജഹാനെ കൊടിഞ്ഞിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വർണം പട്ടാമ്പിയിലെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയതായി ഇയാൾ പൊലീസിനോട് പറഞ്ഞു.

പകൽ ബുള്ളറ്റിലെത്തി വീട് കണ്ടുവയ്ക്കും, രാത്രി ഷർട്ടിടാതെ മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തി മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. കൊടിഞ്ഞി കുണ്ടൂർ, ചെറുമുക്ക് ഭാഗങ്ങളിലൂടെ ഇയാൾ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേരളത്തിൽ വിവിധയിടങ്ങളിലും കർണാക, തമിഴ്നാട് സം സ്ഥാനങ്ങളിലും ഷാജഹാനെതിരെ കേസുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com